സിനിമകളിൽ സ്ത്രീകൾക്കെതിരെയുള്ള പരാമർശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഇടവിട്ട് ഇടവിട്ട് സോഷ്യൽ മീഡിയകളിൽ സജീവമാണ്. അതിനിടെയാണ് ഈ വിഷയത്തെ സംബന്ധിച്ച് നടൻ ബാബു ആന്റണി തന്റെ നിലപാട് പറഞ്ഞത്.
സ്ത്രീകളെ അപമാനിക്കുന്ന വേഷം താൻ ചെയ്യില്ലെന്നാണ് താരം പറഞ്ഞത്. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം ബാബു ആന്റണി വ്യക്തമാക്കിയത്.