തിരുവനന്തപുരം: അന്തരിച്ച സംഗീത സംവിധായകൻ ജോണ്സൺ മാസ്റ്ററുടെ ഭാര്യയ്ക്ക് മൂന്ന് ലക്ഷം രൂപ അടിയന്തര ചികിത്സാ സഹായം അനുവദിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണു ധനസഹായം.
രക്താർബുദ ചികിത്സയിൽ കഴിയുന്ന റാണി ജോണ്സണ് രോഗാവസ്ഥ വിവരിച്ചു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ജോണ്സണ് മാഷിന്റേയും മക്കളായ ഷാൻ ജോണ്സണ്, റെന്‍ ജോണ്സണ് എന്നിവരുടേയും മരണശേഷം ഒറ്റപ്പെട്ടു പോയ റാണി ജോണ്സണ് രക്താര്‍ബുദത്തെ അതിജീവിക്കാനായി നിരന്തര ചികിത്സയിലാണ്.