ന്യൂയോർക്ക്: ഹോളിവുഡ് താരദന്പതികളായ ജെന്നിഫര്‍ അനിസ്റ്റണും ജസ്റ്റിൻ തെറോയും വേർപിരിയുന്നു. രണ്ടു വർഷം നീണ്ട വിവാഹ ബന്ധമാണ് അവസാനിപ്പിക്കുന്നത്. എന്നാൽ വിവാഹമോചനത്തിനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല. പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടേയും തീരുമാനം.
2015 ഓഗസ്റ്റിലാണ് 49 വയസ്സുള്ള അനിസ്റ്റൺ കാമുകനായിരുന്ന ഹോളിവുഡ് താരം ജസ്റ്റിൻ തെറോയെ വിവാഹംകഴിച്ചത്. 2012 ഓഗസ്റ്റ് മുതൽ ബെൽ എയറിലെ വസതിയിൽ ഒന്നിച്ച് താമസിച്ച ശേഷമായിരുന്നു വിവാഹം. 2005ൽ ബ്രാഡ് പിറ്റുമായി വിവാഹബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു അനിസ്റ്റണിന്റെ വിവാഹം. തെറോയുടെ ആദ്യ വിവാഹമായിരുന്നു ഇത്.