സഖാക്കൾക്കെല്ലാം ഒരേ സ്വരം..! നാലാംതവണയും സിപിഐ ജില്ലാസെക്രട്ടറിയായി സികെ ശശിധരൻ; ചു​വ​പ്പു​സേ​നാ​മാ​ർ​ച്ചോടെ  ജി​ല്ലാ സ​മ്മേ​ള​നത്തിന് ഇ​ന്നു സ​മാപനം

ക​റു​ക​ച്ചാ​ൽ: സി​പി​ഐ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്നു സ​മാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നെ​ത്ത​ല്ലൂ​ർ ക​വ​ല​യി​ൽ നി​ന്നും ചു​വ​പ്പു​സേ​നാ​മാ​ർ​ച്ച് ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് 5.30ന് ​ക​റു​ക​ച്ചാ​ലി​ൽ ചേ​രു​ന്ന പൊ​തു​സ​മ്മേ​ളം സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി​നോ​യി വി​ശ്വം, മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ,പി. ​പ്ര​സാ​ദ്, പി.​കെ.​കൃ​ഷ്ണ​ൻ,മോ​ഹ​ൻ ചേ​ന്നം​കു​ളം, വി.​എ​സ്.​മ​നു​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ലെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലും സി​പി​എ​മ്മി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വും ആ​രോ​പ​ണ​ങ്ങ​ളു​മാ​ണു ഉ​യ​ർ​ന്ന​ത്. അ​ടു​ത്ത കാ​ല​ത്താ​യി സി​പി​എം പു​ല​ർ​ത്തു​ന്ന നി​ല​പാ​ടു​ക​ൾ സി​പി​ഐ​യെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ബി​ജെ​പി​യോ​ട് ഇ​ല്ലാ​ത്ത വി​രോ​ധ​മാ​ണ് സി​പി​എ​മ്മി​നു സി​പി​ഐ​യോ​ടു​ള്ള​തെ​ന്നും പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ തു​റ​ന്ന​ടി​ച്ചു.

സി​പി​ഐ​യു​ടെ വ​കു​പ്പു​ക​ളി​ൽ അ​നാ​വ​ശ്യ​മാ​യി സി​പി​എം കൈ​ക​ട​ത്തു​ക​യാ​ണെ​ന്നും, മ​ന്ത്രി​മാ​രു​ടെ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​ത്തി​ൽ പോ​ലും സി​പി​എം ക​ട​ന്നു​ക​യ​റു​ന്ന​താ​യും ഇ​ത് മു​ന്ന​ണി മ​ര്യാ​ദ​യ്ക്ക് നി​ര​ക്കാ​ത്ത​താ​ണ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നു. ബാ​ർ​കോ​ഴ​ക്കേ​സി​ൽ അ​ക​പ്പെ​ട്ട കെ.​എം.​മാ​ണി​ക്കെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി സ​മ​രം ചെ​യ്ത​വ​രാ​ണ് സി​പി​എ​മ്മും സി​പി​ഐ​യും. മാ​ണി​യു​മാ​യി ഒ​രു കാ​ര​ണ​വ​ശാ​ലും യോ​ജി​ച്ചു പോ​കാ​ൻ പ​റ്റി​ല്ലെ​ന്നും പ്ര​തി​നി​ധി​ക​ൾ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി.

സി. ​കെ. ശ​ശി​ധ​രൻ ജി​ല്ലാ സെ​ക്ര​ട്ട​റി
ക​റു​ക​ച്ചാ​ൽ: സി​പി​ഐ കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി സി. ​കെ. ശ​ശി​ധ​ര​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​തു നാ​ലാം ത​വ​ണ​യാ​ണു അ​ദ്ദേ​ഹം സെ​ക്ര​ട്ട​റി പ​ദ​വി​യി​ലേ​ക്കെ​ത്തു​ന്ന​ത്. 1975ൽ ​സി​പി​ഐ കു​റി​ച്ചി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി. ച​ങ്ങ​നാ​ശേ​രി മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യും 10 വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ചു. 1980ൽ ​ജി​ല്ലാ കൗ​ണ്‍​സി​ൽ അം​ഗ​മാ​യി.

തു​ട​ർ​ന്ന് ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പി​ന്നീ​ട് ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി മൂ​ന്നു​ടേം പൂ​ർ​ത്തി​യാ​ക്കി. ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ 2008ൽ ​പാ​ലാ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കേ​ര​ള സ്റ്റേ​റ്റ് മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യും, ടെ​സി​ൽ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും തൊ​ഴി​ലാ​ളി പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യി. ഭാ​ര്യ ശ്രീ​കു​മാ​രി. മ​ക്ക​ൾ: കാ​ർ​ത്തി​ക, ദീ​പ്തി.

 

 

Related posts