കാട് വിട്ട്  നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ കൃ​ഷി​വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്നു; പന്നികളെ തുരത്താനാകാതെ കർഷകർ; അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി  നൽകിയിട്ടും യാതൊരു നടപടിയുമില്ലെന്ന് ആക്ഷേപം

കോ​ന്നി: കോ​ന്നി – എ​ലി​യ​റ​യ്ക്ക​ൽ – അ​രു​വാ​പ്പു​ലം പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. കാ​ടു​വി​ട്ട് നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ൾ മ​നു​ഷ്യ​ന് പ​ല​ത​ര​ത്തി​ലാ​ണ് ഉ​പ​ദ്ര​വം ഉ​ണ്ടാ​ക്കു​ന്ന​ത്. സ​മീ​പ കാ​ല​ത്താ​യി രാ​ത്രി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ മു​ന്പി​ലേ​ക്ക് ചാ​ടി അ​പ​ക​ട​വും വ​രു​ത്താ​റു​ണ്ട്.

കാ​ടു​വി​ട്ട് നാ​ട്ടി​ലേ​ക്കി​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ജ​ന​വാ​സ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​വി​ള​ക​ളെ​യാ​ണ് ഭ​ക്ഷ​ണ​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ന്നി എ​ലി​യ​റ​യ്ക്ക​ൽ പ്ര​ദേ​ശ​ത്തെ പാ​റ​യ്ക്ക​ൽ ഗോ​പി, ഭാ​സ്ക​ര​ൻ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ളി​റ​ങ്ങി വ്യ​പ​ക നാ​ശം വി​ത​ച്ചി​രു​ന്നു. ഇ​വ​രു​ടെ വാ​ഴ​യും, ചേ​ന്പും, ചീ​നി​യും എ​ന്നീ കൃ​ഷി​വി​ള​ക​ൾ കു​ത്തി​യി​ള​ക്കി​യാ​ണ് കാ​ട്ടു​പ​ന്നി​ക​ൾ പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച​ത്.

അ​ടി​ക്ക​ടി കാ​ട്ടു​പ​ന്നി​ക​ളു​ടെ ശ​ല്യം പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​ണ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഇ​വ​യെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്ന് തു​ര​ത്താ​നു​ള്ള യാ​തൊ​രു ഉ​പാ​യ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല. പ​ല​രും ലോ​ണെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് പ​രാ​തി ന​ല്കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

Related posts