ഇതാണ് എന്റെ ഇത്തിക്കരപ്പക്കി! കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്തുവിട്ട് റോഷന്‍ ആന്‍ഡ്രൂസ്; ഏറ്റെടുത്ത് സോഷ്യല്‍മീഡിയയും

കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ പുതിയ ലുക്ക് പുറത്തുവിട്ട് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. ഇത്തിക്കരപ്പക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

കുറ്റിത്തലമുടിയും താടിയുമായി മോഹന്‍ ലാലിന്റെ വേറിട്ടൊരു ലുക്കാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ദിവസമാണ് ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ സെറ്റില്‍ ജോയിന്‍ ചെയ്തത്. അതുമായി ബന്ധപ്പെട്ട് വീഡിയോയും ചിത്രങ്ങളും കൊച്ചുണ്ണിയെ അവതരിപ്പിക്കുന്ന നിവിന്‍ പോളി പുറത്തുവിട്ടിരുന്നു. മോഹന്‍ലാലും ചിത്രത്തിലെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

കായംകുളം കൊച്ചുണ്ണിയായി എത്തുന്നത് നിവിന്‍ പോളിയാണ്. ബോബി സഞ്ജയ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യമായാണ് മോഹന്‍ ലാലും നിവിന്‍ പോളിയും തിരശ്ശീലയില്‍ ഒന്നിക്കുന്നത്. ഇത്തിക്കര പക്കി കായംകുളം കൊച്ചുണ്ണിയുടെ ഉറ്റ ചെങ്ങാതിയും കൊച്ചുണ്ണിയെപോലെ തന്നെ ഒരു തികഞ്ഞ കള്ളനുമായിരുന്നു. കൊച്ചുണ്ണിയെ പോലെ തന്നെ പണക്കാരെ മോഷണത്തിന് ഇര ആക്കുകയും പാവപ്പെട്ടവര്‍ക്കും അയല്‍ വാസികള്‍ക്കും പണം വീതിച്ചു കൊടുക്കുമായിരുന്നു ശീലം.

Related posts