ബംഗളുരു: വിരണ്ടോടിയ പശുവില്‍ നിന്നും കുഞ്ഞനുജനെ രക്ഷിക്കാന്‍ എട്ടു വയസുകാരി കാണിച്ച ധൈര്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരോ യൂട്യൂബില്‍ അപ് ലോഡ് ചെയ്തതോടെയാണ് സംഗതി വൈറലായത്.
കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിലാണ് സംഭവം. നാല് വയസ്സുളള സഹോദരനെ ആരതി വീട്ട് മുറ്റത്ത് സൈക്കിള്‍ ചവിട്ടിപ്പിക്കുമ്പോള് നിരത്തിലൂടെ വിരണ്ടോടി വരികയായിരുന്ന പശു കുട്ടികളുടെ അടുത്തേക്ക് ആക്രമിക്കാനായി പാഞ്ഞെത്തുകയായിരുന്നു. ഉടന്‍ തന്നെ ആരതി കുട്ടിയെ കൈയ്യിലെടുത്ത് പശുവിന്റെ ആക്രമണത്തില്‍ നിന്നും പ്രതിരോധം തീര്‍ത്തു. തുടര്‍ന്ന് മുതിര്‍ന്ന ഒരാള്‍ വന്ന് പശുവിനെ ഓടിച്ച് വിടുകയായിരുന്നു.ആരതി സന്ദര്ഭോജിതമായി ഇടപ്പെട്ടതുകൊണ്ടാണ് കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. അനിയനെ പശുവിന്റെ ആക്രമണത്തില്‍ നിന്ന് സാഹസികമായി രക്ഷിക്കുന്ന കുഞ്ഞു ചേച്ചിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വന്‍ ഹിറ്റാണ്.