നാദാപുരം: കല്ലാച്ചി ടൗണില്‍ നിന്ന് കളഞ്ഞുകിട്ടിയ പണമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെ നല്കി വിദ്യാര്‍ഥി മാതൃകയായി. വട്ടോളി നാഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ചേലക്കാട് കളയംകുളം സ്വദേശി സായന്തിനാണ് ഇക്കഴിഞ്ഞ ദിവസം കല്ലാച്ചി മാര്‍ക്കറ്റ് റോഡില്‍ നിന്ന് 12,000 രൂപയും എടിഎം കാര്‍ഡുകളും മറ്റു രേഖകളുമടങ്ങിയ പേഴ്സ് ലഭിച്ചത്.
പഴ്സിലെ തിരിച്ചറിയില്‍ കാര്‍ഡില്‍ നിന്ന് രാജന്റെ മേല്‍വിലാസം വിദ്യാര്‍ഥി അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു. ഇതിനിടെ പഴ്സിന്റ ഉടമസ്ഥന് നിട്ടൂര്‍ സ്വദേശി തൊള്ളപ്പാറ രാജന് പഴ്സ് നഷ്ടപ്പെട്ടതായി കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.
മേല്‍വിലാസം കണ്ടെത്തിയ വിദ്യാര്‍ഥി രാജനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പോലീസുകാരുടെ സാനിധ്യത്തില്‍ പണമടങ്ങിയ പഴ്സ് ഉടമയ്ക്ക് കൈമാറി. വിദ്യാര്‍ഥിയെ സ്റ്റേഷനിലെ പോലീസുകാര്‍ അഭിനന്ദിച്ചു.