ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഏഴുവയസുകാരിയായ പെൺകുട്ടിയെ പീഡപ്പിച്ചു കൊലപ്പെടുത്തിയ പരമ്പരക്കൊലയാളിക്ക് നാല് വധശിക്ഷ. കസൂര്‍ സ്വദേശി ഇമ്രാന് അലിയെയാണ് (24) പാക് ഭീകരവിരുദ്ധ കോടതി നാല് വധശിക്ഷയ്ക്കു വിധിച്ചത്.
വധശിക്ഷയ്ക്കൊപ്പം ജീവപര്യന്തം തടവിനും ഏഴ് വര്‍ഷത്തെ തടവിനും കോടതി വിധിച്ചു. 32 ലക്ഷം പിഴയും കോടതി ചുമത്തി. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിൽ ലാഹോറിലെ കസൂർ ജില്ലയിൽ ചവറുകൂനയിൽനിന്നാണ് ഏഴുവയസുകാരിയായ സൈനബ അൻസാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ നാലു ദിവസം മുമ്പ് കാണാതായിരുന്നു. ഒരു വർഷത്തിനിടെ സമാനമായ 12 സംഭവങ്ങളാണ് ഉണ്ടായത്. ഇതോടെ പാക്കിസ്ഥാനിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു.
പോലീസ് അന്വേഷണം അവസാനം ഇമ്രാന് അലിയിലേക്ക് എത്തി. കൊല്ലപ്പെട്ട സൈനബ ഉൾപ്പെടെയുള്ള കുട്ടികളുടെ ശരീരത്തിൽനിന്നും ശേഖരിച്ച ഡിഎന്‍എ സാമ്പിളുകളും പ്രതിയുടെ ഡിഎൻഎ സാമ്പിളുകളും ഒന്നാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതോടെയാണ് ഇമ്രാന് അലി കുടുങ്ങിയത്.