വൈക്കത്തെ കലാശക്തി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ എത്തിയപ്പോള്‍ നടിയും നര്‍ത്തകിയുമായ പാരീസ് ലക്ഷ്മി നൃത്തചുവടുകള്‍ ശിഷ്യരെ പഠിപ്പിക്കുകയായിരുന്നു. ഫ്രാന്‍സില്‍ ജനിച്ചു വളര്‍ന്നെങ്കിലും ലക്ഷ്മിയെ കണ്ടാല്‍ മലയാളി പെണ്‍കുട്ടിയെ പോലെയുണ്ട്.
സ്വര്‍ണ കസവുള്ള സെറ്റുസാരി, നെറ്റിയില്‍ ചുവന്ന വപ്പൊും ചന്ദനവും, സീമന്തരേഖയില്‍ കുങ്കുമം, മെടഞ്ഞിട്ട നീളന്‍ മുടിയില്‍ നിറയെ മുല്ലപ്പൂ… അതേ പാരീസ് ലക്ഷ്മി ഇപ്പോള്‍ മലയാളത്തിന്റെ മകള്‍ തന്നെയാണ്.
ഈ പെണ്‍കുട്ടിക്ക് ഇന്ന് മറ്റൊരു വിശേഷണം കൂടിയുണ്ട്. മലയാളത്തിന്റെ മരുമകളായി എത്തി മലയാളികള്‍ക്കിടയിലെ ഏറ്റവും ചങ്കൂറ്റമുളള പെണ്‍കുട്ടിയായി മാറിയിരിക്കുകയാണ് പാരീസ് ലക്ഷ്മി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോ ആയ ഡെയര്‍ ദി ഫിയറില്‍ ഒന്നാം സ്ഥാനം നേടി പാരീസ് ലക്ഷ്മി അഞ്ചു ലക്ഷം രൂപയാണ് കരസ്ഥമാക്കിയത്… പാരീസ് ലക്ഷ്മിയുടെ വിശേഷങ്ങളിലേക്ക്….
ഡെയര്‍ ദി ഫിയറിലേക്ക് എത്തിയത്
ഡെയര്‍ ദി ഫിയറില്‍ പങ്കെടുക്കാനായി ഏഷ്യാനെറ്റ് എന്നെ വിളിച്ചത് ഭാഗ്യമായിട്ടാണ് കരുതുന്നത്. വൈല്‍ഡ് കാര്‍ഡ് കണ്‍ഡസ്റ്റന്റ് ആയാണ് ഞാന്‍ മത്സരത്തിനെത്തിയത്.ഒരു നടിയും വ്യക്തിയും എന്ന നിലയില്‍ സ്റ്റണ്ട് ചെയ്യാന്‍ കഴിയുന്നത് പ്ലസ് പോയിന്റ് ആയിട്ടാണ് ഞാന്‍ കരുതിയത്. അതുകൊണ്ടുതന്നെ വളരെ സന്തോഷത്തോടെയാണ് മത്സരത്തില്‍ പങ്കെടുത്തതും. പിന്നെ മത്സരത്തിനു പെണ്‍കുട്ടികള്‍ മാത്രമുള്ളത് പ്രേക്ഷകര്‍ക്കിടയിലും പെണ്‍കുട്ടികളുടെ കഴിവു തെളിയിക്കാനുള്ള ഒരു അവസരമായിട്ടാണ് ഞാന്‍ കണ്ടത്.
പ്രയാസം നിറഞ്ഞ പല ഘട്ടങ്ങളും ഉണ്ടായെങ്കിലും ഒരിക്കല്‍ പോലും ഷോ ഉപേക്ഷിച്ചു പോരണമെന്ന് എനിക്ക് തോന്നിയിില്ല. എല്ലാ ടാസ്‌കുകളും ഞാന്‍ വളരെയധികം എന്‍ജോയ് ചെയ്തു. മറ്റു മത്സരാര്‍ഥികളും വളരെ ആക്ടീവായിരുന്നു. ഞങ്ങളെല്ലാവരും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്.
പ്രയാസമേറിയ ടാസ്‌ക്
ശരിക്കും എന്‍ജോയ് ചെയ്താണ് ഓരോ ടാസ്‌കും ചെയ്തത്. പക്ഷേ ചെയ്ത ടാസ്‌കുകളില്‍ ഒരെണ്ണം അല്‍പം പ്രയാസം നിറഞ്ഞതായിരുന്നു. നദിക്കു കുറകെയുള്ള പാലത്തിന്റെ മുകളില്‍ തയാറാക്കിയ ലോഹദണ്ഡിലൂടെ നടന്ന് പതാകകള്‍ ശേഖരിച്ച് ഗോവണിയിലൂടെ താഴെയിറങ്ങുന്ന ഒരു ടാസ്‌ക് ഉണ്ടായിരുന്നു. അത് അല്‍പം വിഷമം നിറഞ്ഞതായിരുന്നു.
? ഷോയിലെ ചില ടാസ്‌കുകള്‍ പ്രേക്ഷകര്‍ക്കു പോലും ഞെഞ്ചിടിപ്പു കൂുന്നതായിരുന്നു. ഈ ഷോയ്ക്കുവേണ്ടി പ്രത്യേക പരിശീലനം ലഭിച്ചിരുന്നോ?
ഇല്ല. നിത്യേനയുള്ള എന്റെ നൃത്ത പരിശീലനവും ഫിറ്റ്‌നസ് ട്രെയിനിംഗുമെല്ലാം ടാസ്‌കുകള്‍ എളുപ്പമാക്കാന്‍ സഹായിച്ചു. ശക്തിയും സ്റ്റാമിനയും വര്‍ധിപ്പിക്കുന്നതിനായി ഞാന്‍ ജിിലും പരിശീലനം നേടിയിരുന്നു.
ഭര്‍ത്താവ് എന്റെ ശക്തി
ഷോയുടെ ആദ്യഭാഗം ഷൂ് ചെയ്തത് തായ്‌ലന്‍ഡിലായിരുന്നു. ഞാന്‍ രണ്ടാം പകുതിയിലാണ് ഷോയില്‍ ജോയിന്‍ ചെയ്തത്. ആ ഭാഗം ഷൂട്ട് ചെയ്തത് മലേഷ്യയിലായിരുന്നു. എന്റെ ഭര്‍ത്താവ് കഥകളി നടന്‍ കൂടിയായ പള്ളിപ്പുറം സുനിലാണ് ഷോയ്ക്കായി എനിക്കൊപ്പം വന്നത്. അദ്ദേഹത്തിന്റെ പ്രോത്സാഹനവും പിന്തുണയുമാണ് എന്റെ വിജയത്തിനു കാരണം.
എന്റെ ഓരോ ടാസ്‌കുകള്‍ കാണുമ്പോഴും അദ്ദേഹം വളരെ അധികം ത്രില്ലിലായിരുന്നു. ഫ്രാന്‍സിലുള്ള എന്റെ മാതാപിതാക്കള്‍ക്കും സഹോദരനും ഇതേ അവസ്ഥതന്നെയായിരുന്നു. ഓരോ ടാസ്‌കു കഴിയുമ്പോഴും അവര്‍ വിളിച്ച് അഭിനന്ദിക്കും. ഞാന്‍ ആണ് വിജയി ആയെന്ന് അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും വളരെയധികം സന്തോഷമായി.
? പാരീസ് ലക്ഷ്മിയില്‍ നിന്ന് തുടര്‍ന്നും ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ പ്രതീക്ഷിക്കാമോ
തീര്‍ച്ചയായും. ഒരു ആക്ഷന്‍ മൂവി ചെയ്യണമെന്ന് എനിക്ക് വളരെയധികം ആഗ്രഹമുണ്ട്. സ്റ്റണ്ടും ഫൈറ്റുമൊക്കെയുള്ള ഒരു കഥാപാത്രം.
എളുപ്പമായ ടാസ്‌ക്
ചെയ്തതില്‍ ഏറ്റവും എളുപ്പമായ ടാസ്‌ക് എന്നു പറയുമ്പോള്‍, ഒരു ഗ്ലാസ് ബോക്‌സില്‍ ഉടുമ്പിനെ ഇിട്ടുണ്ടായിരുന്നു. ആ ബോക്‌സിനകത്തേക്ക് തലയിടണം. അപ്പോള്‍ ഉടുമ്പ് നമ്മുടെ മുഖത്തിനടുത്തേക്ക് വരും. (ചിരിക്കുന്നു). ആ ടാസ്‌ക് ഞാന്‍ വളരെ എന്‍ജോയ് ചെയ്താണ് ചെയ്തത്.
വിജയിയായ ആ നിമിഷം
വളരെയധികം സന്തോഷം തോന്നി. ഷോയില്‍ എത്തിയപ്പോള്‍ മുതല്‍ ഓരോ ടാസ്‌കും ശരിയായി ചെയ്യാന്‍ പറ്റുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. ഫൈനലില്‍ എത്തിയതോടെ വിജയിക്കാനായശ്രമിച്ചു. റിസള്‍ട്ട്് അനൗണ്‍സ് ചെയ്തപ്പോള്‍ ശരിക്കും സന്തോഷം തോന്നി. പിന്നെ എനിക്കൊപ്പം മത്സരിച്ച പൂജിത, ഡില്‍ഷ, അര്‍ച്ചന ഇവരെല്ലാം തന്നെ എന്നപ്പോലെതന്നെ നല്ല മത്സരാര്‍ഥികള്‍ ആയിരുന്നു. അതുകൊണ്ടുതന്നെ ഈ വിജയം ഞങ്ങള്‍ നാല്‍വര്‍ക്കും ഉള്ളതാണ്.
ഫ്രാന്‍സുകാരി ലക്ഷ്മിയായി
ഫ്രാന്‍സിലാണ് ഞാന്‍ ജനിച്ചത്. അച്ഛന്‍ ഐവസ് ക്യൂനിയോ. അമ്മ പട്രീഷ്യ. ഇന്ത്യയെയും ഇവിടത്തെ പാരമ്പര്യ കലാരൂപങ്ങളെയും മാതാപിതാക്കള്‍ ഏറെ സ്‌നേഹിച്ചിരുന്നു. മറിയം സോഫിയ ലക്ഷ്മി ക്യൂനിയോ എന്നായിരുന്നു എന്റെ പേര്. കേരളത്തോടുള്ള താത്പര്യം കൂടിയപ്പോഴാണ് അച്ഛന്‍ എനിക്ക് ലക്ഷ്മിയെന്നും അനുജന് നാരായണനെന്നും പേരിട്ടത്. ഈ പേരുകളെക്കുറിച്ച് അച്ഛന് കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നു. കേരളീയരുടെ ആരാധനാമൂര്‍ത്തികളാണ് ലക്ഷ്മിയും നാരായണനുമെന്ന് പിന്നീടാണ് മനസിലായത്. പാരീസ് ലക്ഷ്മി എന്ന പേര് നല്‍കിയത് നാരായണന്റെ മൃദംഗം ഗുരു തിരുവാരൂര്‍ ഭക്തവത്സലനാണ്. എന്റെ പേരിനൊപ്പം സ്ഥലപ്പേരു കൂടി ചേര്‍ക്കാം എന്ന് അദ്ദേഹമാണ് പറഞ്ഞത്.
അഞ്ചാം വയസില്‍ തുടങ്ങിയ നൃത്തം
മൂന്നു വയസുമുതല്‍ നൃത്തം പഠിക്കണമെന്ന മോഹം ലക്ഷ്മിക്കുണ്ടായിരുന്നു. പക്ഷേ കൊച്ചുകുട്ടിയെ പഠിപ്പിക്കാന്‍ ആരും തയാറായില്ല. പിന്നെ അഞ്ചാം വയസില്‍ കണ്ടമ്പററി ഡാന്‍സ് പഠിച്ചു തുടങ്ങി.
1996 വരെ ജാസ്, ക്ലാസിക്കല്‍ ബാലെ എന്നിവ പരിശീലിച്ചു. 2000 ല്‍ ചെന്നൈയിലെ മുത്തുസ്വാമി പിള്ളയുടെയും ഡോ.സുചേതാ ചപേകറിന്റെയും ശിഷ്യര്‍ അര്‍മെല്‍ , ഡൊമിനിക് എന്നിവരുടെ കീഴില്‍ ഫ്രാന്‍സില്‍ വച്ച് ഭരതനാട്യവും അഭ്യസിച്ചു തുടങ്ങി. മഹാരാഷ്ട്രയിലും പൂനെയിലും ഡോ.സുചേതയുടെ ശിക്ഷണത്തില്‍ നൃത്താഭ്യാസം. 2005ല്‍ ഹിപ് ഹോപ്പും 2007ല്‍ ഫ്‌ളമെന്‍കോയും പഠിച്ചു. 2009ല്‍ ചെന്നൈ നൃത്യോദയ ഡാന്‍സ് സ്‌കൂളില്‍ ഡോ.പദ്മ സുബ്രഹ്മണ്യത്തിന്റെ കീഴില്‍ നൃത്ത പഠനവും നടത്തി.
പ്രണയം, വിവാഹം
ചെന്നൈയില്‍ പഠിക്കുന്ന കാലത്ത് ഒരിക്കല്‍ മാതാപിതാക്കള്‍ക്കൊപ്പം കൊച്ചിയില്‍ കഥകളി കാണാന്‍ വന്നു. അങ്ങനെയാണ് കഥകളിയില്‍ വേഷമിട്ട പള്ളിപ്പുറം സുനിലിനെ പരിചയപ്പെത്. ഏതാനും പരിപാടികളില്‍ ഞങ്ങള്‍ ഒന്നിച്ചു പങ്കെടുത്തു. പിന്നീട് ഒരിക്കല്‍ അദ്ദേഹം പാരീസില്‍ പരിപാടി അവതരിപ്പിക്കാന്‍ വന്നപ്പോള്‍ എന്റെ കുടുംബവുമായി കൂടുതല്‍ അടുത്തു.
അങ്ങനെ എന്റെ മാതാപിതാക്കള്‍ സുനിലിനെ വിവാഹം കഴിക്കാനും ഹിന്ദുമതം സ്വീകരിക്കാനും സമ്മതിച്ചു. 2012 വൈക്കം മഹാദേവക്ഷേത്രത്തില്‍ വച്ച് ഹിന്ദുമതപ്രകാരം ഞങ്ങള്‍ വിവാഹിതരായി. ഇപ്പോള്‍ വൈക്കത്താണ് താമസം. ഭരതനാട്യവും കഥകളിയും സമന്വയിപ്പിച്ച് സംഗമം കൃഷ്ണമയം എന്ന ക്ലാസിക്കല്‍ ഡാന്‍സ് ഫ്യൂഷന്‍ ഡ്യുയറ്റ് അമ്പതിലേറെ സ്റ്റേജുകളില്‍ ഞങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി.
കലാശക്തി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്
വൈക്കത്ത് കലാശക്തി സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് എന്ന നൃത്തവിദ്യാലയം നടത്തുന്നുണ്ട്. കഥകളിയും ഭരതനാട്യവും പഠിക്കാനായി 150 കുട്ടികളാണ് ഇവിടെയുള്ളത്. എന്റെ വിദ്യാര്‍ഥികളോട് സംസാരിക്കാന്‍ ഭാഷ പ്രശ്‌നമില്ല. മലയാളം സംസാരിക്കാന്‍ ഞാന്‍ പഠിച്ചു. എഴുതാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടെന്നു മാത്രം.
സിനിമയിലും തിളങ്ങി
ബിഗ്ബി, ബംഗളൂര്‍ ഡേയ്‌സ്, സാള്‍് മാംഗോ ട്രീ, ഓലപ്പീപ്പി, ടിയാന്‍, നവല്‍ എന്ന ജുവല്‍ എന്നീ സിനിമകളില്‍ പാരീസ് ലക്ഷ്മി അഭിനയിച്ചു.
പുതിയ പ്രോജക്ടുകള്‍
പുതിയ നൃത്തരൂപം ഉടന്‍ അവതരിപ്പിക്കും. അതിനുള്ള തയാറെടുപ്പിലാണ്. പിന്നെ പുതിയ സിനിമകളും ഉണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുന്നില്ല.
സാരി ഉടുക്കാന്‍ ഇഷ്ടം
മലയാളത്തിന്റെ മരുമകള്‍ ആകാന്‍ ഒരുങ്ങിയപ്പോള്‍ മലയാളികളെപ്പോലെ സാരി ഉടുക്കാന്‍ പഠിക്കണമെന്ന് അമ്മയ്ക്ക് വാശിയുണ്ടായിരുന്നു. പതിനാലാം വയസില്‍ എന്റെ ഭരതനാട്യം ടീച്ചറുടെ അടുത്തുനിന്നാണ് സാരി ചുറ്റുന്നതെങ്ങനെയെന്ന് ഞാന്‍ പഠിച്ചത്.
സദ്യ ഉണ്ടാക്കും
സദ്യയുണ്ടാക്കാനൊക്കെ ഞാനിപ്പോള്‍ പഠിച്ചു. പുട്ടും ഇഡ്ഡ്‌ലിയും സാമ്പാറും അവിയലും ചോറുമൊക്കെ ഞാന്‍ ഉണ്ടാക്കും.
സീമ മോഹന്‍ലാല്‍