ലോകത്തെ ഞെട്ടിച്ച ഡ്രാഗൺ ചലഞ്ച്! 11 കി​ലോ​മീ​റ്റ​ർ ഡ്രൈ​വിം​ഗ്… 99 ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ, ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 45 ഡി​ഗ്രി ചെ​രി​വി​ൽ 999 പ​ടി​ക​ൾ… കാണികള്‍ കണ്ടത് ശ്വാസമടക്കിപ്പിടിച്ച്‌

11 കി​ലോ​മീ​റ്റ​ർ ഡ്രൈ​വിം​ഗ്… 99 ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ, ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ 45 ഡി​ഗ്രി ചെ​രി​വി​ൽ 999 പ​ടി​ക​ൾ… ലാ​ൻ​ഡ് റോ​വ​റി​ന്‍റെ ഡ്രാ​ഗ​ൺ ച​ല​ഞ്ചി​ന് പൂ​ർ​ത്തി​യാ​ക്കേ​ണ്ട ദൗത്യമായിരുന്നു ഇ​ത്. ചൈ​ന​യു​ടെ ഏ​റ്റ​വും വ​ലി​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ടി​യാ​ൻ​മെ​ൻ മൗ​ണ്ട​ൻ റോ​ഡി​ലൂ​ടെ 99 വ​ള​വു​ക​ളു​ള്ള പാ​ത​യി​ൽ 11 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച​ശേ​ഷം സ്വ​ർ​ഗീ​യ ക​വാ​ട​ത്തി​ലേ​ക്കു​ള്ള 999 പ​ടി​ക​ൾ റേ​ഞ്ച് റോ​വ​ർ സ്പോ​ർ​ട്ട് എ​ന്ന എ​സ്‌​യു​വി ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു ബ്രി​ട്ടീ​ഷ് വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ലാ​ൻ​ഡ് റോ​വ​ർ ചെ​യ്ത​ത്.

ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ര​സ്യ​ങ്ങ​ൾ​ക്ക് ഏ​തു വ​ഴി​​യും സ​ഞ്ച​രി​ക്കാ​ൻ മ​ടി​യി​ല്ലാ​ത്ത ലാ​ൻ​ഡ് റോ​വ​ർ ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​ത്ത ദൗ​ത്യം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഭ​യ​പ്പെ​ടു​ത്തു​ന്ന​തു​ത​ന്നെ. 297kw/640 എ​ൻ​എം പ്ല​ഗ് ഇ​ൻ ഹൈ​ബ്രി​ഡ് മോ​ഡ​ലാ​യ റേ​ഞ്ച് റോ​വ​ർ സ്പോ​ർ​ട് ആണ് ഇതിനായി ഉപയോഗിച്ചത്. ദൗ​ത്യ​ത്തി​നി​ടെ അ​ല്പ​മൊ​ന്നു പാ​ളി​യാ​ൽ വാ​ഹ​ന​വും ഡ്രൈ​വ​റും ഒ​രു​പ​ക്ഷേ കൊ​ക്ക​യി​ലേ​ക്കു പ​തി​ക്കു​മാ​യി​രു​ന്നു. പ്ര​തി​ബ​ന്ധ​ങ്ങ​ൾ അ​തി​ജീ​വി​ച്ച് ജാ​ഗ്വ​ർ ഫോ​ർ​മു​ല വ​ൺ ഇ ​റേ​സ് ഡ്രൈ​വ​ർ ഹോ ​പി​ൻ ടം​ഗ് സ്വ​ർ​ഗീ​യ ക​വാ​ട​ത്തി​ലേ​ക്ക് വാ​ഹ​നം ഓ​ടി​ച്ചുക​യ​റ്റി​യ​ശേ​ഷ​മാ​ണ് അ​തു​വ​രെ ശ്വാ​സ​മ​ട​ക്കി​നി​ന്ന കാ​ണി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത്.

സ്വ​ർ​ഗീ​യ ക​വാ​ടം

ചൈ​ന​യി​ലെ ഹു​നാ​ൻ പ്ര​വി​ശ്യ​യി​ൽ ടി​യാ​ൻ​മെ​ൻ മ​ല​നി​ര​ക​ളു​ടെ ഉ​ത്തും​ശൃംഗ​മാ​ണ് സ്വ​ർ​ഗീ​യ ക​വാ​ടം. താ​ഴ്‌വാ​ര​ത്തു​നി​ന്ന് 1500 മീ​റ്റ​ർ മു​ക​ളി​ൽ‌ ര​ണ്ടു മ​ല​ക​ളു​ടെ മ​ധ്യ​ത്തി​ൽ ഗു​ഹ​പോ​ലു​ള്ള ഭാ​ഗ​മാ​ണി​ത്. ഇ​വി​ടേ​ക്കെ​ത്താ​ൻ 999 പ​ടി​ക​ളു​ണ്ട്. ഗു​ഹ പോ​ലെ​യു​ള്ള ഭാ​ഗ​ത്തി​ന് 57 മീ​റ്റ​ർ വീ​തി​യും 60 മീ​റ്റ​ർ നീ​ള​വും 131 മീ​റ്റ​ർ ഉ​യ​ര​വു​മാ​ണു​ള്ള​ത്. പൂ​ർ​ണ​മാ​യും മ​ഞ്ഞു പു​ത​ഞ്ഞു നി​ൽ​ക്കു​ന്ന അ​ന്ത​രീ​ക്ഷ​മാ​ണ് ഇ​വി​ടെ എ​പ്പോ​ഴും. ര​ണ്ടു മ​ല​ക​ൾ​ക്കി​ട​യി​ൽ പ്ര​കൃ​തി​യൊ​രു​ക്കി​യ ക​വാ​ട​ത്തി​ന് 17 നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. മ​ല​യു​ടെ ഇ​ട​യി​ലു​ള്ള ഭാ​ഗം അ​ട​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​ത് സാ​ഹ​സി​ക​‌ത ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രു​ടെ പ്രി​യ​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി മാ​റി.

ഡ്രാ​ഗ​ൺ റോ​ഡ്

ടി​യാ​ൻ​മെ​ൻ മ​ല​നി​ര​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്പോ​ൾ ഡ്രാ​ഗ​ൺ റോ​ഡും തു​ട​ങ്ങു​ക​യാ​യി. 11.3 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ഈ ​പാ​ത​യി​ൽ 99 ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളാ​ണു​ള്ള​ത്. മ​ല തു​ര​ന്നാ​ണ് ഈ ​പാ​ത​യു​ടെ നി​ർ​മാ​ണം. ഏ​റ്റ​വു​മൊ​ടു​വി​ലാ​ണ് ന​ട​ക​ൾ. 45 ഡി​ഗ്രി ചെ​രി​വി​ലാ​ണ് ഈ ​ന​ട​ക​ളു​ള്ള പാ​ത​യു​ടെ നി​ർ​മാ​ണം.

മാ​തൃ​ക ത​യാ​റാ​ക്കി പ​രി​ശീ​ല​നം

ഈ ദൗ​ത്യ​ത്തി​നു പി​ന്നി​ൽ വ​ലി​യ പ​രി​ശീ​ലന​ഘ​ട്ട​മു​ണ്ട്. ചെ​റി​യ ഭാ​ഗം ന​ട​കെ​ട്ടി പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ്ഥ​ല​ത്താ​യി​രു​ന്നു പ​രി​ശീ​ലനം. ന​ട​ക​ൾ ക​യ​റു​ന്പോ​ൾ വാ​ഹ​ന​ത്തി​ന്‍റെ വേ​ഗം അ​ല്പ​മൊ​ന്നു കു​റ​ഞ്ഞാ​ൽ വാ​ഹ​ന​വും ഡ്രൈ​വ​റും…

യു​ട്യൂ​ബി​ൽ ച​ർ​ച്ചാ​വി​ഷ​യം

ഈ ​മാ​സം 11ന് ​യു ട്യൂ​ബി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഇ​തു​വ​രെ 22 ല​ക്ഷ​ത്തോ​ളം പേ​ർ ക​ണ്ടി​ട്ടു​ണ്ട്. പ​ർ​വത​ത്തി​ന്‍റെ മു​ക​ളി​ലെ​ത്തി​ച്ച വാ​ഹ​നം എ​ങ്ങ​നെ തി​രി​ച്ചിറ​ക്കി എ​ന്നതാണ് ഒ​രു വി​ഭാ​ഗം ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. ഹെ​ലി​കോ​പ്റ്റ​റി​ൽ ഇ​റ​ക്കി​യെ​ന്ന അ​ഭി​പ്രാ​യ​മു​യ​ർ​ന്നെ​ങ്കി​ലും ലാ​ൻ​ഡ് റോ​വ​ർ ആ ​ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തി. സു​ര​ക്ഷാ കേ​ബി​ളു​ക​ൾ ഉ​പ​യോ​ഗി​ച്ച് റേ​ഞ്ച് റോ​വ​ർ സ്പോ​ർ​ട് പ​തി​യെ പി​ന്നോ​ട്ടിറ​ക്കു​ക​യാ​യി​രു​ന്നു.

Related posts