സമരം തുടരണോ വേണ്ടയോ..! ബസ് സമരം നാലാം ദിവസവും തുടരുന്നു: ബസുടമകൾക്കിടയിൽ ഭിന്നത രൂക്ഷം; അഞ്ച് സംഘടനകൾ ഇന്ന് തൃശൂരിൽ യോഗം ചേരും

തൃശൂർ: നിരക്ക് വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ നടത്തുന്ന അനിശ്ചിതകാല സമരം തുടരുന്നു. സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെ ബസുടമകൾക്കിടയിൽ ഭിന്നത ഉടലെടുത്തതായാണ് റിപ്പോർട്ട്.

സമരം മുന്നോട്ട് പോയാൽ പ്രതിസന്ധി കൂടുമെന്നാണ് ഒരുവിഭാഗം ഉടമകളുടെ നിലപാട്. എന്നാൽ ലക്ഷ്യം കാണുംവരെ സമരം വേണമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെട്ടു. സമരം നടത്തുന്ന 12 സംഘടനകളിൽ അഞ്ച് സംഘടനകൾ ഇന്ന് തൃശൂരിൽ യോഗം ചേരുന്നുണ്ട്.

സമരം തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമുണ്ടായേക്കും. അതേസമയം, സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Related posts