ഇസ്‌ലാമാബാദ്: മുൻ പാക് ക്രിക്കറ്റ് താരവും തെഹരിക് ഇ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാൻ വീണ്ടും വിവാഹിതനായി. ആത്മീയ ഉപദേശക ബുഷ്റ മനേകയാണ് വധു. ഇമ്രാൻ ഖാന്‍റെ മൂന്നാമത്തെ വിവാഹമാണിത്. ഞായറാഴ്ച ലാഹോറിലാണ് ലളിതമായരീതിയിൽ വിവാഹ ചടങ്ങുകൾ നടന്നത്.
പാക്കിസ്ഥാനി ബ്രിട്ടീഷ് പത്രപ്രവർത്തക ജെമിന ഗോൾഡ് സ്മിത്തായിരുന്നു ഇമ്രാന്‍റെ ആദ്യഭാര്യ. ഈ വിവാഹത്തിൽ രണ്ട് കുട്ടികളുണ്ട്. പിന്നീട് 2015 ജനുവരിയിൽ പാക് ടിവി അവതാരകയായ റെഹം ഖാനെ വിവാഹം ചെയ്തു. എന്നാൽ ഒന്പതു മാസത്തിനുശേഷം ഈ ബന്ധം വേർപെടുത്തി.