ഞങ്ങള്‍ പറയും നിങ്ങള്‍ ചെയ്യണം എന്നതാണ് സംഘടനയുടെ നയം! സിനിമയില്‍ ഇപ്പോള്‍ ഒരു വനിതാ സംഘടനയുടെ ആവശ്യമില്ല; വിമന്‍ ഇന്‍ സിനിമാ കളക്ടീവ് സംഘടനയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി മൈഥിലി

സിനിമാലോകത്തെ സ്ത്രീകളുടെ സുരക്ഷയ്ക്കും അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഏതാനും നടിമാര്‍ ചേര്‍ന്ന് രൂപംകൊടുത്ത വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയ്‌ക്കെതിരെ ആഞ്ഞടിച്ച് നടി മൈഥിലി രംഗത്ത്. താന്‍ അന്നും ഇന്നും ഒരു സംഘടനയില്‍ മാത്രമാണുള്ളത്. അമ്മയെന്ന സംഘടനയാണത്.

അവിടെ സ്ത്രീയും പുരുഷനും അമ്മയുമെല്ലാമുണ്ട് മൈഥിലി പറയുന്നു. സിനിമയില്‍ ഇപ്പോള്‍ ഒരു വനിതാ സംഘടനയ്ക്ക് പ്രാധാന്യമില്ലെന്നും സ്വന്തമായി പ്രശ്‌നമുണ്ടായാല്‍ അത് സ്വയം തന്നെ നേരിടുകയെ മാര്‍ഗം ഉള്ളുവെന്നും നടി പറഞ്ഞു. അല്ലാതെ മറ്റ് സംഘടനകള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും മൈഥിലി പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഒരു സംഘടന വേണ്ടെന്നാണ് എന്റെ വ്യക്തിപരമായ നിലപാട്. മൈഥിലി പറഞ്ഞു.

ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മൈഥിലി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പുതുതായി രൂപീകരിച്ച സ്ത്രീ സംഘടനകള്‍ തന്നെ സമീപിച്ചിട്ടില്ല. അതിനാല്‍ ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും മൈഥിലി കൂട്ടിചേര്‍ത്തു. ഞങ്ങള്‍ പറയും നിങ്ങള്‍ ചെയ്യണം എന്നതൊക്കെയാണ് സംഘടനയുടെ തീരുമാനം.

സംഘടനയ്ക്ക് ഞങ്ങള്‍ നിങ്ങള്‍ എന്ന വ്യത്യാസം എന്തിനാണെന്നും മൈഥിലി ചോദിച്ചു. ഇവിടുത്തെ നിയമങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ല. നിയമങ്ങള്‍ മാറ്റി എഴുതേണ്ടതാണ് എങ്കില്‍ മാത്രമേ വരുന്ന തലമുറയ്ക്കെങ്കിലും രക്ഷയുണ്ടാകുകയുള്ളു. മൈഥിലി പറഞ്ഞു.

 

Related posts