തൊടുപുഴ: സ്വകാര്യ ബസുടമകൾ നടത്തിവരുന്ന പണിമുടക്കിനെതിരേ ഏതാനും സ്വകാര്യ ബസുടമകൾ തന്നെ രംഗത്തേക്ക്. ഇന്നു രാവിലെ ഒറ്റ വണ്ടിക്കാർ ഓടുമെന്ന് മുന്നറിയിപ്പ് നൽകി രംഗത്ത് വന്നു. ഇതിനെത്തുടർന്ന് തൊടുപുഴ- അടിമാലി -രാജക്കാട് സർവീസ് നടത്തുന്ന ചന്ദ്ര ബസ് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി. എന്നാൽ ബസുടമകൾ തടയാൻ ശ്രമിച്ചത് സംഘർഷത്തിലേക്ക് നയിച്ചു.
പിന്നീട് പോലീസ് ഇടപെട്ടതോടെ സർവീസ് തുടർന്നു. ബസുടമകളുടെ ജില്ലാ പ്രസിഡന്റ് കെ.കെ. തോമസിന്റെ നേതൃത്വത്തിലാണ് ബസ് തടഞ്ഞത്. ജനങ്ങൾ സമരത്തിൽ നിന്ന് പിന്തിരിഞ്ഞ ബസുടമയ്ക്ക് അനുകൂലമായി രംഗത്തിറങ്ങിയിരുന്നു. ഒറ്റ വണ്ടി മാത്രമുള്ളവർക്ക് നാളുകൾ സമരത്തിൽ തുടരാൻ സാധിക്കില്ലെന്നാണ് ചന്ദ്ര ബസിന്റെ ജീവനക്കാർ പറയുന്നത്.