കൊച്ചി: സോളാർ കേസിൽ മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ സർക്കാർ. സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ രക്ഷിക്കാൻ അന്നത്തെ ആഭ്യന്തരമന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ടുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
ഇതിന് തെളിവുകൾ ഉണ്ടെന്നും സോളാർ കമ്മീഷൻ റിപ്പോർട്ടിലെ അപകീർത്തിപരമായ പരാമർശങ്ങൾ നീക്കണമെന്ന തിരുവഞ്ചൂരിന്റെ ആവശ്യം നിലനിൽക്കുന്നത് അല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
സോളാർ കേസിൽ തനിക്കെതിരായ അപകീർത്തിപരമായ പരാമർശം നീക്കണമെന്ന് ആവ
ശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ നടപടി. റിപ്പോർട്ടിലെ പരാമർശങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നും തിരുവഞ്ചൂർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.