മൂവാറ്റുപുഴ: ഗായകൻ എം.ജി.ശ്രീകുമാർ ബോൾഗാട്ടി പാലസ് ബോട്ട്ജെട്ടിക്കു സമീപം നിർമിച്ച കെട്ടിടം തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന പരാതിയിൽ അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് കൂടൂതൽ സമയം ആവശ്യപ്പെട്ടു.
മൂവാറ്റുപുഴ വിജിലൻസ് കോടതി കേസ് ഏപ്രിൽ നാലിന് വീണ്ടും പരിഗണിക്കും. പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നൽകിയ ഹർജിയിൽ കഴിഞ്ഞ ഡിസംബർ 28നു ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ജില്ലയിലെ മുളവുകാട് വില്ലേജിൽ ബോൾഗാട്ടി പാലസ് ബോട്ടുജെട്ടിക്കു സമീപം10.86 സെന്റ് സ്ഥലം എം.ജി.ശ്രീകുമാർ വാങ്ങിയിരുന്നു. ഇവിടെ തീരദേശപരിപാലന ചട്ടവും കേരളപഞ്ചായത്ത് രാജ് കെട്ടിട നിർമാണ ചട്ടവും ലംഘിച്ചു ബഹുനില കോണ്ക്രീറ്റ് കെട്ടിടം നിർമിച്ചുവെന്ന് ആരോപിച്ചാണ് ഹർജി നൽകിയിരുന്നത്. എറണാകുളം വിജിലൻസ് എസ്പിക്കാണ് അന്വേഷണച്ചുമതല.