കോട്ടയം: എട്ടു വയസുകാരിയെ ഒരു വർഷമായി പീഡിപ്പിച്ചു വന്ന യുവാവിനെതിരേ മുണ്ടക്കയം പോലീസ് കേസെടുത്തു. മുണ്ടക്കയത്തിന് സമീപ പ്രദേശത്തുള്ള നിർധന കുടംബത്തിലെ എട്ടു വയസുകാരിയേയാണ് അയൽവാസി പീഡനത്തിനിരയാക്കിയത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി സഹപാഠിയോട് വിവരം പറഞ്ഞതോടെ ക്ലാസ് ടീച്ചർ അറിഞ്ഞ് പോലീസിനെ അറിയിക്കുകയായിരുന്നു.
പിന്നീട് കുട്ടിയുടെ മാതാപിതാക്കൾ പരാതി നല്‍കിയതോടെയാണ് പോലീസ് കേസെടുത്തത്. കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി പീഡന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.പെയിന്റിംഗ് തൊഴിലാളിയായ പ്രതി കുട്ടിയെ സ്വന്തം വീട്ടിലും കുട്ടിയുടെ വീട്ടിലും വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ അത്രയും പ്രായമുള്ള ആണ്‍കുട്ടിയുടെ പിതാവാണ് പ്രതി.
വതിനാ എസ്ഐയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കുട്ടിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. കാഞ്ഞിരപ്പള്ളി സിഐ ഷാജു ജോസ്, മുണ്ടക്കയം എസ്ഐ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇതിനിടെ കേസെടുത്ത വിവരം അറിഞ്ഞ് എട്ടുവയസുകാരിയെ പീഡിപ്പിച്ച യുവാവ് ഒളിവിൽ പോയെങ്കിലും ഇയാളെ പിടികൂടിയതായാണ് സൂചന.