പന്തളത്ത് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; ഭർത്താവ് സജയകുമാറിനൊപ്പം മകന്‍റെ ചികിത്‌സയ്ക്ക് എത്തിയതായിരുന്നു ശ്രീകല; ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ഭർത്താവ്

പന്തളം: പത്തനംതിട്ട പന്തളത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നും ചാടി യുവതി മരിച്ചു. മാന്തുക സ്വദേശി സജയകുമാറിന്‍റെ ഭാര്യ ശ്രീകല (35) ആണ് മരിച്ചത്. ഭർത്താവിനൊപ്പം മകൻ മാധവിന്‍റെ ചികിത്സയ്ക്കായാണ് യുവതി ആശുപത്രിയിൽ എത്തിയത്.

പന്തളത്തെ ചിത്ര ആശുപത്രിയിൽ രാവിലെ 11 ഓടെയായിരുന്നു സംഭവം. മകനെ ഡോക്ടറെ കാണിച്ച ശേഷം ആശുപത്രിക്ക് പുറത്തേക്ക് പോകുന്നതിനിടെ ഭർത്താവിനോട് ഇപ്പോൾ തിരിച്ചു വരാം എന്ന് പറഞ്ഞ് യുവതി കെട്ടിടത്തിന്‍റെ മുകളിലേക്ക് പോവുകയായിരുന്നു. മൂന്നാം നിലയിൽ എത്തിയ യുവതി ആശുപത്രിയുടെ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു.

ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ഭർത്താവ് പോലീസിനോട് പറഞ്ഞു. മൃതദേഹം ചിത്ര ആശുപത്രിയിൽ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. പത്തനംതിട്ട പിഎസ്‌സി ഓഫീസിലെ ജീവനക്കാരിയായിരുന്നു മരിച്ച ശ്രീകല.

Related posts