ബസുമുതലാളിമാര്‍ക്ക് തലങ്ങും വിലങ്ങും ട്രോള്‍! കെഎസ്ആര്‍ടിസിയ്ക്ക് താരപരിവേഷവും ഓട്ടോക്കാരോട് സഹതാപവും; പ്രൈവറ്റ് ബസ് ഉടമകളുടെ സമരം പരാജയപ്പെട്ടത് ആഘോഷമാക്കി സോഷ്യല്‍മീഡിയ

അങ്ങനെ അഞ്ചാം ദിവസത്തിന്റെ ആരംഭത്തില്‍ കേരളത്തില്‍ തുടര്‍ന്നുവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചിരിക്കുന്നു. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതുകൊണ്ടൊന്നും അല്ല ഈ പിന്‍വലിക്കല്‍ എന്നതാണ് ഇതിനെ ചിരിക്കാനുള്ള വകയായി തീര്‍ത്തത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്കിന്റെ കാര്യത്തിലും മിനിമം ചാര്‍ജ്ജിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.

അവസരം മുതലാക്കി ട്രോളുകളുമായി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. സമരം ഇങ്ങനെ മുന്നോട്ട് പോയിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടേനെ എന്നാണ് പ്രധാന കളിയാക്കല്‍. അതിന് വേണ്ടിയാണത്രെ സര്‍ക്കാര്‍ സമരക്കാരുടെ ആവശ്യങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ചത്.

തങ്ങളുടെ അസാന്നിധ്യത്തില്‍ കെഎസ്ആര്‍ടിസിയും ഓട്ടോക്കാരും കോടികള്‍ ലാഭം കൊയ്യുകയാണെന്ന് മനസ്സിലായതോടെ, സര്‍ക്കാരിനെ തോല്‍പിക്കാന്‍ ബസ്സുമുതലാളികള്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ട്രോളന്മാര്‍ പറയുന്നത്. കെഎസ്ആര്‍ടിസി പണ്ടുമുതലേ ട്രോളന്മാരുടെ ഇഷ്ട വിഷയമായിരുന്നെങ്കിലും ഇത്തവണ ജീവനക്കാര്‍ക്കും ആനവണ്ടികള്‍ക്കും രാജകീയ പരിവേഷമാണ് ട്രോളന്മാര്‍ ചാര്‍ത്തി നല്‍കിയിരിക്കുന്നത്. പ്രൈവറ്റ് ബസുകളുടെ അഭാവത്തില്‍ കെഎസ്ആര്‍ടിസി കോടീശ്വരരായതു തന്നെ കാരണം.

 

Related posts