ചോ​ര ചൊ​രി​യു​ന്ന രാ​ഷ്ട്രീ​യ അ​ക്ര​മ​ണ​ങ്ങ​ൾ അവസാനിപ്പിക്കണം; രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട​ത് കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ​യ​ല്ലെ​ന്ന രൂക്ഷവിമർശനവുമായി എം.എ ബേബി

 

കൊ​ല്ലം: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എം.​എ ബേ​ബി. ചോ​ര ചൊ​രി​യു​ന്ന രാ​ഷ്ട്രീ​യ അ​ക്ര​മ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പറഞ്ഞു. ​രാ​ഷ്ട്രീ​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട​ത് കൊ​ല​പാ​ത​ക​ത്തി​ലൂ​ടെ​യ​ല്ലെ​ന്നും എം.​എ.​ബേ​ബി പ​റ​ഞ്ഞു.

മ​ട്ട​ന്നൂ​ര്‍ ശു​ഹൈ​ബ് വ​ധ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ല്‍​ക്കെ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി എം.​എ ബേ​ബി​യു​ടെ പ്ര​സ്താ​വ​ന.​ അ​ക്ര​മ​രാ​ഷ്ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ഉ​റ​ച്ച നി​ല​പാ​ടെ​ടു​ക്ക​ണം. എ​ങ്കി​ല്‍ മാ​ത്ര​മാ​ണ് രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്ക് അ​റു​തി​യു​ണ്ടാ​കൂ. ഇ​ത് മ​ന​സി​ലാ​ക്കാ​ന്‍ അ​ണി​ക​ള്‍ ശ്ര​മി​ക്ക​ണമെന്നും എം.​എ ബേ​ബി പ​റ​ഞ്ഞു.

Related posts