ഏങ്ങണ്ടിയൂർ:കെപിസിസി സമാഹരിച്ച അഞ്ചു ലക്ഷം രൂപ ഏങ്ങണ്ടിയൂരിലെ ചക്കാണ്ടൻ വിനായകെന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൈമാറുന്പോൾ മാതാപിതാക്കളായ കൃഷ്ണൻകുട്ടിയും ഓമനയും സഹോദരനും സങ്കടം ഉള്ളിലൊതുക്കാനായില്ല. അമ്മ ഓമന പൊട്ടിക്കരഞ്ഞു.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു പ്രതിപക്ഷ നേതാവ് വി നായകന്റെ വീട്ടിലെത്തിയത്.കഴിഞ്ഞവർഷം ജൂലൈ 12 പാവറട്ടി പോലിസ് കസ്റ്റഡിയിലെടുത്ത വിട്ടയച്ച ശേഷം പിറ്റേന്ന് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ വിനായകനെ കണ്ടെത്തിയത്. പോലിസുകാർ മർദ്ദിച്ചതിൽ മനംനൊന്താണ് വിനായകന്റെ മരണമെന്ന ആരോപണത്തെ തുടർന്ന് പി.എൻ.ഉണ്ണിരാജയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മാതാപിതാക്കളെ ആശ്വസിപ്പിച്ച ചെന്നിത്തല സർക്കാർ സഹായം നല്കാത്തത് കൊണ്ടാണ് കെപിസിസിഅഞ്ച് ലക്ഷം രൂപ നല്കുന്നതെന്ന് പറഞ്ഞു. സർക്കാരിന്റെ സഹായമൊന്നും ലഭിച്ചില്ലെന്ന് പടയൊരുക്കം ജാഥ ചാവക്കാട് എത്തിയപ്പോൾ ലഭിച്ച നിവേദനം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ സഹായം ഇപ്പോൾ നല്കിയതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വിനായകനെ മർദ്ദിച്ച പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചെന്ന് പ്രവർത്തകർ പറഞ്ഞപ്പോൾ ഈ പോലിസുകാരെ പിരിച്ച് വിടുകയാണ് വേണ്ടതെന്ന് മുൻ ആഭിന്ത്യര മന്ത്രി കുടിയായ ചെന്നിത്തല ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, ടി.വി.ചന്ദ്രമോഹൻ, ബാലചന്ദ്രൻ വടക്കേടത്ത്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി.എ.മുഹമ്മദ് റഷീദ്, മൽസ്യതൊഴിലാളി കോണ്ഗ്രസ് യു.കെ.പീതാംബരൻ, ഉണ്ണികൃഷ്ണൻ കാര്യാട്ട് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.