കാരിക്കുളത്ത് വീണ്ടും പുലിയിറങ്ങി; അലഞ്ഞുതിരിഞ്ഞു നടന്ന പശുകിടാവിനെ പിടിച്ചു തിന്നു;  ര​ണ്ടാ​ഴ്ച​ക്കി​ടെ മൂ​ന്ന് പ​ശു​ക്ക​ളെ​യും മാ​നു​ക​ളെ​യും പു​ലി പി​ടി​ച്ചതായി നാട്ടുകാർ; ജനം ഭീതിയിൽ

പാ​ല​പ്പി​ള്ളി (തൃശൂർ): കാ​രി​ക്കു​ളം പ​ത്തു​മു​റി റ​ബ്ബ​ർ എ​സ്റ്റേ​റ്റി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി പ​ശു​വി​നെ പി​ടി​ച്ചു. എ​സ്റ്റേ​റ്റ് ആ​ശു​പ​ത്രി​ക്കു പു​റ​കു​വ​ശ​ത്താ​ണ് പു​ലി​യി​റ​ങ്ങി പ​ശു​വി​നെ പി​ടി​ച്ച​ത്. രാ​വി​ലെ ടാ​പ്പിം​ഗി​നാ​യി ഇ​റ​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​ശു​വി​നെ പു​ലി​പി​ടി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ല​ഞ്ഞു​ന​ട​ന്നി​രു​ന്ന പ​ശു​വി​നെ​യാ​ണ് പി​ടി​ച്ച​ത്.

ക​ഴി​ഞ്ഞ ആ​ഴ്ച പ​ത്തു​മു​റി പാ​ഡി​ക്ക് സ​മീ​പം തെ​ങ്ങി​ൻ​തോ​പ്പി​ൽ പു​ലി ഇ​റ​ങ്ങി പ​ശു​വി​നെ പി​ടി​ച്ച സ്ഥ​ല​ത്ത് പു​ലി​ക്കെ​ണി സ്ഥാ​പി​ച്ചി​രു​ന്നു ഇ​തി​ന് സ​മീ​പ​ത്ത് ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ പു​ലി പ​ശു​കു​ട്ടി​യെ പി​ടി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച കാ​രി​കു​ളം ഒ​ന്നാം​കാ​ട് ഭാ​ഗ​ത്ത് ര​ണ്ട് പു​ലി​ക​ളെ​യാ​ണ് ക​ണ്ട​ത്.

വെ​ളു​പ്പി​ന് ആ​റ​ര​യോ​ടെ പ​റ​ന്പ് വെ​ട്ടി തെ​ളി​ക്കാ​നെ​ത്തി​യ ഉൗ​രാ​ള​ത്ത് ക​രീം, ഭാ​ര്യ സു​ബൈ​ദ എ​ന്നി​വ​ർ പു​ലി​ക​ൾ​ക്കു മു​ന്നി​ൽ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റ് കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ പു​ലി​യി​റ​ങ്ങി മാ​നു​ക​ളും പ​ശു​ക്ക​ളു​മാ​യി അ​ഞ്ചെ​ണ്ണ​ത്തി​നെ​യാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്.

ഒ​രു പു​ലി​ക്കെ​ണി കൂ​ടി അ​ടു​ത്ത ദി​വ​സം സ്ഥാ​പി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കെ​ട്ടി​യി​ടു​ന്ന​തി​ന് ഉ​ട​മ​സ്ഥ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ു

Related posts