ഒറ്റപ്പാട്ടു കൊണ്ട് ലോകം കീഴടക്കിയ താരമാണ് പ്രിയാ വാര്യര്‍. ഇപ്പോള്‍ പ്രിയയുടെ സൗന്ദര്യമാണ് എല്ലാവരുടെയും ചര്‍ച്ചാ വിഷയം.കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും ഇതുസംബന്ധിച്ച് ചൂടന്‍ ചര്‍ച്ചയാണ് നടക്കുന്നത്. പ്രിയ മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ വൈറലായ പല മലയാളി പെണ്‍കുട്ടികളും അവിടെ ചര്‍ച്ചാവിഷയമാണ്. ചില തമിഴ് മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് മലയാളിപെണ്കുട്ടികളെക്കുറിച്ച് തമിഴ് പെണ്‍കുട്ടികളുടെ മനസിലിരുപ്പ് വെളിപ്പെട്ടത്. ഭൂരിഭാഗം തമിഴ് പെണ്കൊടികളും ഒരല്പം അസൂയയോടെയാണ് അവതാരകന്റെ ചോദ്യങ്ങളോട് പ്രതികരിച്ചത്.
തമിഴ് യുവാക്കള്‍ മലയാളി പെണ്‍കുട്ടികളുടെ പുറകെ പോകുന്നതാണ് ഇവരെ ദേഷ്യം പിടിപ്പിക്കുന്നത്. സെറ്റ് സാരി ഉടുത്തുവന്നാല്‍ ഇവര്‍ക്കെന്താണ് ഇത്ര പ്രത്യേകതയെന്നും പ്രിയ വാരിയര്‍ അത്ര സുന്ദരിയൊന്നുമല്ലെന്നും ചില പെണ്‍കുട്ടികള്‍ പറയുന്നു. എന്നാല്‍ മലയാളി പെണ്‍കുട്ടികള്‍ ക്യൂട്ടാണെന്ന് തുറന്നു സമ്മതിക്കുന്നവരും ഉണ്ട്. ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും നോക്കിയാല്‍ പ്രിയയുടെ ചിത്രങ്ങളാണ്. ഇത് കുറച്ച് ഓവറാണ്. ഇത്രയ്ക്കും ഹൈപ്പ് കൊടുക്കേണ്ട കാര്യമില്ലെന്നും ചിലര്‍ പ്രതികരിക്കുന്നു. രസകരമായ വിഡിയോ കാണാം;