ആയിരം രൂപ നൽകും; സിം​ഹ​ക്കൂ​ട്ടി​ൽ ചാ​ടി​യ യു​വാ​വി​നെ ര​ക്ഷി​ച്ച ഒൻപത് ജീ​വ​ന​ക്കാ​ർ​ക്ക് വകുപ്പ് മ​ന്ത്രി​യു​ടെ പാ​രി​തോ​ഷി​കം

തി​രു​വ​ന​ന്ത​പു​രം: സിം​ഹ​ക്കൂ​ട്ടി​ൽ ചാ​ടി​യ സ​ന്ദ​ർ​ശ​ക​നെ ര​ക്ഷി​ക്കാ​ൻ ജീ​വ​ൻ പ​ണ​യം​വെ​ച്ച് കൂ​ട്ടി​ലി​റ​ങ്ങി​യ ദി​വ​സ​വേ​ത​ന​ക്കാ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക് വ​കു​പ്പു​മ​ന്ത്രി​യു​ടെ പാ​രി​തോ​ഷി​കം. ഓ​രോ​രു​ത്ത​ർ​ക്കും ആ​യി​രം രൂ​പ വീ​തം പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കാ​നാ​ണ് തീ​രു​മാ​നം.

ഒ​ൻ​പ​തു പേ​രാ​ണ് മു​രു​ക​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സിം​ഹ​ക്കൂ​ട്ടി​ലി​റ​ങ്ങി​യ​ത്. കീ​പ്പ​ർ​മാ​രാ​യ ബി​ജു, സ​ജി, ഷൈ​ജു, മ​ധു, അ​ൽ​ഷാ​ദ, അ​രു​ണ്‍, ഉ​ദ​യ​ലാ​ൽ, രാ​ജീ​വ്, കി​ര​ണ്‍ എ​ന്നി​വ​ർ​ക്കാ​ണ് മ​ന്ത്രി പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്. മു​രു​ക​ൻ സിം​ഹ​ത്തി​ന്‍റെ തു​റ​ന്ന കൂ​ട്ടി​ലേ​ക്ക് ചാ​ടി​യെ​ന്ന് അ​റി​യി​പ്പു കി​ട്ടി​യ​തോ​ടെ കീ​പ്പ​ർ​മാ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഒ​രു​ങ്ങി.

മൃ​ഗ​ശാ​ലാ ഡ​യ​റ​ക്ട​റു​ടേ​യും സൂ​പ്ര​ണ്ടി​ന്‍റെ​യും അ​നു​വാ​ദ​ത്തോ​ടെ അ​വ​ർ കൂ​ട്ടി​ലേ​ക്കി​റ​ങ്ങി. ഇ​രു​ന്പു കൂ​ട്ടി​ൽ നി​ന്നും തു​റ​ന്ന കൂ​ട്ടി​ലേ​ക്ക് ഗ്രേ​സി എ​ന്ന സിം​ഹ​ത്തെ മാ​ത്ര​മാ​ണ് തു​റ​ന്നു വി​ട്ടി​രു​ന്ന​ത്. അ​തി​നാ​ൽ മു​രു​ക​നെ വേ​ഗ​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ത്തി പു​റ​ത്തെ​ത്തി​ക്കാ​നാ​യെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു.

Related posts