കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് നൂൽപ്പാലത്തിൽ

കൊ​​​ച്ചി: ഭാ​​​ഗ്യ​​​നി​​​ർ​​​ഭാ​​​ഗ്യ​​​ങ്ങ​​​ളു​​​ടെ നൂ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ലൂ​​​ടെ പ്ലേ​​​ഓ​​​ഫ് ക​​​ട​​​ന്പ ക​​​ട​​​ക്കാ​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യിൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ഇ​​​ന്നു ചെ​​​ന്നൈ​​​യി​​​ൻ എ​​​ഫ്സി​​​ക്കെ​​​തി​​​രേ ഇറ​​​ങ്ങു​​​ന്നു. സീ​​​സ​​​ണി​​​ലെ അ​​​വ​​​സാ​​​ന ഹോം മ​​​ത്സ​​​ര​​​ത്തി​​​നി​​​റ​​​ങ്ങു​​​ന്പോ​​​ൾ ക​​​ലാ​​​ശ പോ​​​രാ​​​ട്ട​​​ത്തെ​​​ക്കാ​​​ൾ സ​​​മ്മ​​​ർ​​​ദ​​​ത്തിലാ​​​ണ് സ​​​ന്ദേ​​​ശ് ജി​​​ങ്ക​​​നും സം​​​ഘ​​​വും. ജ​​​യി​​​ച്ചാ​​​ൽ ക​​​ണ​​​ക്കു​​​ക​​​ളി​​​ൽ വി​​​ശ്വ​​​സി​​​ച്ചു ക​​​ള​​​ത്തി​​​ൽ​​​നി​​​ന്നു ക​​​യ​​​റാം, അ​​​ല്ലെ​​​ങ്കി​​​ൽ സ്വ​​​ന്തം കാ​​​ണി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ ക​​​ണ്ണീ​​​രോ​​​ടെ ലീ​​​ഗി​​​ന്‍റെ പു​​​റ​​​ത്തേ​​​ക്കു പോ​​​കാം. തേസമയം, ജ​​​യി​​​ച്ചാ​​​ൽ അ​​​വ​​​സാ​​​ന നാ​​​ലി​​​ലെ സ്ഥാ​​​നം അ​​​ര​​​ക്കി​​​ട്ടു​​​റ​​​പ്പി​​​ക്കാ​​​മെന്ന സാധ്യത യോടെയാണ് ചെ​​​ന്നൈ​​​യു​​​ടെ നീ​​​ല​​​പ്പ​​​ട എ​​​ത്തു​​​ന്ന​​​ത്.

കൊ​​​ച്ചി​​​ക്കു ക​​​ണ്ണീ​​​ർ

മു​​​ൻ സീ​​​സ​​​ണു​​​ക​​​ളി​​​ൽ മ​​​റ്റു ടീ​​​മു​​​ക​​​ളി​​​ൽ അ​​​സൂ​​​യ ജ​​​നി​​​പ്പി​​​ക്കു​​​ന്ന റിക്കാ​​​ർ​​​ഡാ​​​യി​​​രു​​​ന്നു കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു സ്വ​​​ന്തം മൈ​​​താ​​​ന​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ര​​​ണ്ടു സീ​​​സ​​​ണി​​​ൽ ഫൈ​​​ന​​​ൽ​​​വ​​​രെ കു​​​തി​​​ച്ചെ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് സ്റ്റേ​​​ഡി​​​യം നി​​​റ​​​ഞ്ഞി​​​രു​​​ന്ന കാ​​​ണി​​​ക​​​ളു​​​ടെ പി​​​ന്തു​​​ണ​​കൊ​​​ണ്ടു കൂ​​​ടി​​​യാ​​​ണ്. പ​​​ക്ഷേ, ഈ ​​​സീ​​​സ​​​ണി​​​ൽ ഉ​​​ദ്ഘാ​​​ട​​​ന​​മ​​​ത്സ​​​രം മു​​​ത​​​ൽ ക​​​ലൂ​​​ർ ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലെ പു​​​ൽ​​​മൈ​​​താ​​​നം ബ്ലാ​​​സ്റ്റേ​​​ഴ്സി​​​നു ന​​​ഷ്ട​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​ണു സ​​​മ്മാ​​​നി​​​ച്ച​​​ത്. സ്വ​​​ന്തം മൈ​​​താ​​​ന​​​ത്ത് എ​​​ട്ടു മ​​​ത്സ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​പ്പോ​​​ൾ ര​​​ണ്ടു ജ​​​യം മാ​​​ത്ര​​​മേ നേടാനാ​​​യു​​​ള്ളൂ. നാ​​​ലു ക​​​ളി​​​ക​​​ൾ സ​​​മ​​​നി​​​ല​​​യാ​​​യ​​​പ്പോ​​​ൾ ബം​​​ഗ​​​ളൂ​​​രു​​​വി​​​നോ​​​ടും ഗോ​​​വ​​​യോ​​​ടും തോ​​​ൽ​​​വി​​​ വ​​​ഴ​​​ങ്ങി.

ലാ​​​ൽ​​​റു​​​ത്താ​​​ര തി​​​രി​​​ച്ചെ​​​ത്തും

ആ​​​ദ്യ ഐ​​​എ​​​സ്എ​​​ൽ സീ​​​സ​​​ണി​​​ൽ സ​​​ന്ദേ​​​ശ് ജി​​​ങ്ക​​​ൻ എ​​​ന്നപോ​​​ലെ ഇ​​​ത്ത​​​വ​​​ണ മ​​​ഞ്ഞ​​​പ്പ​​​ട​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ലാ​​​ണു ലാ​​​ൽ​​​റു​​​ത്താ​​​ര. ഇ​​​ട​​​തു വിം​​​ഗി​​​ൽ ക​​​രു​​​ത്ത​​​രാ​​​യ എ​​​തി​​​രാ​​​ളി​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾപോ​​​ലും നി​​​ഷ്പ്രഭമാ​​​ക്കു​​​ന്ന ഈ ​​​ഇ​​​രു​​​പ​​​ത്തി​​​മൂ​​​ന്നു​​​കാ​​​ര​​​ൻ ഇ​​​തി​​​ന​​​കം ആ​​​രാ​​​ധ​​​ക​​​രു​​​ടെ പ്രി​​​യ​​​​പ്പെ​​​ട്ട​​​വ​​​നാ​​​യിക്ക​​​ഴി​​​ഞ്ഞു. എ​​​ടി​​​കെ​​​യു​​​മാ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ൽ ലീ​​ഗി​​​ലെ നാ​​​ലാം മ​​​ഞ്ഞ​​​ക്കാ​​​ർ​​​ഡ് ല​​​ഭി​​​ച്ച ലാ​​​ൽ​​​റു​​​ത്താ​​​ര​​​യ്ക്കു ക​​​ഴി​​​ഞ്ഞ മ​​​ത്സ​​​ര​​​ത്തി​​​ൽ പു​​​റ​​​ത്തി​​​രി​​​ക്കേ​​​ണ്ടി വ​​​ന്നി​​​രു​​​ന്നു. ക​​​രു​​​ത്ത​​​രാ​​​യ ചെ​​​ന്നൈ​​​യി​​​നെ നേ​​​രി​​​ടാ​​​ൻ ഇ​​​റ​​​ങ്ങു​​​ന്പോ​​​ൾ ലാ​​​ൽ​​​റു​​​ത്താ​​​ര തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​തു ബ്ലാ​​സ്റ്റേ​​​ഴ്സ് ക്യാ​​​ന്പി​​​നു ന​​​ൽ​​​കു​​​ന്ന ആ​​​ശ്വാ​​​സം ചെ​​​റു​​​ത​​​ല്ല.

പ്ര​​​താ​​​പ​​​മി​​​ല്ലാ​​​തെ ചെ​​​ന്നൈ​​​യി​​​ൻ

പ​​​തി​​​നാ​​​റു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് 28 പോ​​​യി​​​ന്‍റു​​​മാ​​​യി മൂ​​​ന്നാം സ്ഥാ​​​ന​​​ത്ത് നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും ചെ​​​ന്നൈ​​​യി​​​ൻ മു​​​ന്നേ​​​റ്റ​​നി​​​ര​​​യു​​​ടെ പ്ര​​​ക​​​ട​​​നം ഇ​​​പ്പോ​​​ഴും ശ​​​രാ​​​ശ​​​രി നി​​​ല​​​വാ​​​ര​​​ത്തി​​​ൽ ഒ​​​തു​​​ങ്ങു​​​ന്നു. ആ​​​കെ 23 ഗോ​​​ളു​​​ക​​​ളാ​​​ണ് ഈ ​​​സീ​​​സ​​​ണി​​​ൽ ചെ​​​ന്നൈ​​​യി​​​ൻ അ​​​ടി​​​ച്ചു​​കൂ​​​ട്ടി​​​യ​​​ത്. ഏ​​​ഴു ഗോ​​​ളു​​​ക​​​ൾ നേ​​​ടി​​​യ ജെ​​​ജെ ലാ​​​ൽ​​​പ്പെ​​​ക്കു​​​ലെ ക​​​ഴി​​​ഞ്ഞാ​​​ൽ സ്ഥി​​​ര​​​ത​​​യോ​​​ടെ മു​​​ന്നേ​​​റ്റ​​നി​​​ര​​​യി​​​ൽ ക​​​ളി​​​ക്കു​​​ന്ന ഒ​​​രാ​​​ൾ പോ​​​ലും ടീ​​​മി​​​ലി​​​ല്ലാ​​​ത്ത​​​തു പ​​​രി​​​ശീ​​​ല​​​ക​​​ൻ ജോ​​​ണ്‍ ഗ്രി​​​ഗ​​​റി​​​യെ വി​​​ഷ​​​മ​​വൃ​​​ത്ത​​​ത്തി​​​ലാ​​​ക്കു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ നാ​​​ലു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ജ​​​യ​​​ം നേ​​​ടാ​​​നാ​​​കാ​​​ത്ത​​​താ​​​ണ് ചെ​​​ന്നൈ​​​യി​​​ന്‍റെ പ്ലേ​​​ഓ​​​ഫ് പ്രവേശനം വൈ​​​കി​​​പ്പി​​​ച്ച​​​ത്.

 

ബിബിൻ ബാബു

Related posts