റിയാലിറ്റി ഷോയ്ക്കിടെ കൊച്ചുപെണ്‍കുട്ടിയെ അവളുടെ അനുവാദം കൂടാതെ ചുംബിച്ചുവെന്ന ആരോപണത്തില്‍ ഗായകന് പാപോണിനെതിരേ പോക്സോ കേസ്. പാപോണിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യമുള്ളത്. പാപോണ്‍ ജഡ്ജായ വോയ്സ് ഓഫ് ഇന്ത്യ കിഡ്സ് റിയാലിറ്റി ഷോയ്ക്കിടെയാണ് സംഭവം. പാപോണ്‍ എന്ന പേരില്‍ സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ ഇയാളുടെ യഥാര്‍ഥ നാമം അംഗരാഗ് മഹന്ത എന്നാണ്.
റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായ പെണ്‍കുട്ടിയെയാണ് പാപോണ്‍ ചുംബിച്ചത്. സംഭവം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പാപോണിനെതിരേ നടപടി ആവശ്യപ്പെട്ട് സുപ്രിം കോടതിയെ അഭിഭാഷകനായ രുണ ഭയന് ദേശീയ ബാലാവകാശ കമീഷനെ സമീപിച്ചത്. പാപോണിന്റെ നടപടി തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും റിയാലിറ്റിഷോകളില്‍ പങ്കെടുക്കുന്ന കൊച്ചു പെണ്‍കുട്ടികളുടെ സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ടെന്നും അഭിഭാഷകന് വ്യക്തമാക്കി. പാപോണിനെതിരേ പോക്സോ ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.