തൃശൂർ: സിപിഐ മന്ത്രിമാർക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമ്മേളനം. സിപിഐ മന്ത്രിമാർ മണ്ടൻമാരാണെന്നായിരുന്നു സമ്മേളനത്തിലെ പൊതുചർച്ചയിൽ ഉയർന്ന വിമർശനം. സിപിഐയിൽനിന്നുള്ള നാലു മന്ത്രിമാരുടെയും പ്രകടനം വളരെ മോശമാണെന്നും പ്രതിനിധികൾ വിമർശനമുയർത്തി.
ഇടതുമുന്നണി വിപുലീകരിക്കണമെന്ന് പൊതുചർച്ചയിൽ ആവശ്യമുയർന്നു. 14 ജില്ലകളിലെയും പ്രതിനിധികൾ ഈ ആവശ്യമുന്നയിച്ചു. അതേസമയം കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ലെന്ന് പ്രതിനിധികൾ ആവശ്യപ്പെടുകയും ചെയ്തു.
കേരളത്തിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കണമെന്നും പാർട്ടിയിലേക്ക് ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരെ കൂടുതൽ കൊണ്ടുവരണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.