കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം; നാഗമ്പടം ജംഗ്ഷനിൽ അവസാനവട്ട ടാറിംഗ് ; രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി ഒ​മ്പതു വ​രെ​യാ​ണു  നിയന്ത്രണം 

കോ​ട്ട​യം: നാ​ഗ​ന്പ​ടം ജം​ഗ്ഷ​നി​ൽ അ​വ​സാ​ന​വ​ട്ട ടാ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ നാ​ളെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ ആ​റു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യാ​ണു ഇ​തി​ലൂടെ​യു​ള്ള ഗ​താ​ഗ​തം ഒ​റ്റ​വ​രി​യാ​യി നി​യ​ന്ത്രി​ക്കു​ന്ന​ത്.

ഏ​റ്റു​മാ​നൂ​രി​ൽ​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ നാ​ഗ​ന്പ​ടം പാ​ലം, റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം​വ​ഴി നാ​ഗ​ന്പ​ടം സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ലെ​ത്തി തി​രി​ഞ്ഞു റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തേ​ക്കും ശാ​സ്ത്രി റോ​ഡി​ലേ​ക്കും പോ​ക​ണം. 15 മ​ണി​ക്കൂ​ർ ഗ​താ​ഗ​തം ഒ​റ്റ​വ​രി​യാ​ക്കു​ന്ന​തോ​ടെ അ​വ​സാ​ന​വ​ട്ട ടാ​റിം​ഗ് ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്നാ​ണു കെഎ​സ്ടി​പി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

കോ​ട്ട​യ​ത്തു​നി​ന്നും ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ബേ​ക്ക​ർ ജം​ഗ്ഷ​നി​ൽ​നി​ന്നു കു​മ​ര​കം റോ​ഡി​ലെ​ത്തി ചു​ങ്കം, മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി ഗാ​ന്ധി​ന​ഗ​റി​ലെ​ത്തി പോ​ക​ണം. കു​മ​ര​കം ഭാ​ഗ​ത്തു​നി​ന്നും നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള ബ​സു​ക​ൾ ബേ​ക്ക​ർ ജം​ക്ഷ​ൻ, ശാ​സ്ത്രി റോ​ഡ് വ​ഴി നാ​ഗ​ന്പ​ട​ത്തേ​ക്കു പോ​ക​ണം. ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നു കു​മ​ര​ക​ത്തേ​ക്കു പോ​കേ​ണ്ട ബ​സു​ക​ൾ ശാ​സ്ത്രി റോ​ഡി​ൽ പ്ര​വേ​ശി​ച്ച് ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ​ത്തി പോ​ക​ണം.

നാ​ഗ​ന്പ​ടം ജം​ഗ്ഷ​നി​ൽ ഇ​നി അ​വ​സാ​ന​വ​ട്ട ടാ​റിം​ഗ് ജോ​ലി​ക​ളും പൊ​ളി​ച്ചു​മാ​റ്റി​യ റൗ​ണ്ടാ​ന പു​ന​ർനി​ർ​മി​ക്കു​ന്ന ജോ​ലി​ക​ളും മാ​ത്ര​മാ​ണു​ള്ള​ത്. റൗ​ണ്ടാ​ന നി​ർ​മി​ക്കു​ന്ന​തി​നാ​യി ടാ​റിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ ഭാ​ഗ​ത്ത് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ശേ​ഷം വീ​പ്പ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ട​ൻ ആ​രം​ഭി​ക്കും. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി നാ​ളെ രാ​വി​ലെ മു​ത​ൽ കൂ​ടു​ത​ൽ പോ​ലീ​സി​നെ ന​ഗ​ര​ത്തി​ൽ വി​ന്യ​സി​ക്കു​ം.

Related posts