മുംബൈ: സാന്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് നീരവ് മോഡിയുടെ വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തിയ റെയ്ഡിൽ പതിനായിരം വാച്ചുകൾ പിടികൂടി. ബിസിനസ് ആവശ്യങ്ങൾക്കായി ഇറക്കുമതി ചെയ്തതാണ് വച്ചുകളെന്ന് കന്പനി അധികൃതർ പറഞ്ഞതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.
പലയിടത്തുനിന്നായി 176 സ്റ്റീൽ അലമാരകളും ഇരുനൂറോളം ഇരുന്പ്, പ്ലാസ്റ്റിക് പെട്ടികളും കണ്ടുകെട്ടിയിട്ടുണ്ട്. ഇതുവരെ 5000 കോടി രൂപയിലേറെ മൂല്യമുള്ള വസ്തുക്കൾ പിടിച്ചെടുത്തതായാണ് റിപ്പോർട്ട്.
വ്യാഴാഴ്ച നടത്തിയ റെയ്ഡിൽ നിരവധി ആഡംബര കാറുകൾ പിടിച്ചെടുത്തിരുന്നു. പോർഷെ പനമെര, റോൾസ് റോയ്സ് ഗോസ്റ്റ്, രണ്ട് മെഴ്സിഡസ് ബെൻസ്, മൂന്നു ഹോണ്ട, ഒരു ടൊയോട്ട ഫോർച്യൂണർ, ഇന്നോവ കാറുകളാണു പിടിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 11, 300 കോടി രൂപ തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.