കണ്ണൂരിൽ എബിവിപി പ്രവർത്തകർക്ക് നേരെ ആക്രമണം; പരിക്കേറ്റ നാലുപേരും ആശുപത്രിയിൽ; സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാണ് മർദിച്ചതെന്നും അക്രമണത്തിനിടയ്ക്ക് സ്വർണമാലയും മൊബൈൽ ഫോണും കവർന്ന് പരിക്കേറ്റർ

ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് ന​ല്ലൂ​രി​ല്‍ എ​ബി​വി​പി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ അ​ക്ര​മം. ഇ​രു​മ്പ് ദ​ണ്ഡിന് അ​ടി​യേ​റ്റു പ​രി​ക്കേ​റ്റ നാ​ലു​പേ​രെ ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​രി​ട്ടി പ​യ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​മ​ല്‍ ആ​യ​ഞ്ചേ​രി (23), സ​ഹോ​ദ​ര​ന്‍ അ​ക്ഷ​യ് ആ​യ​ഞ്ചേ​രി (18), വി. ​അ​മ​ല്‍ (22), ശ​ര​ത്ത് രാ​ജ് (18) എ​ന്നി​വ​രെ​യാ​ണ് ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സി​പി​എം പ്ര​വ​ര്‍​ത്ത​ക​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു.പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ മു​ഴ​ക്കു​ന്ന് ന​ല്ലൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ക്ര​മം. ന​ല്ലൂ​ര്‍ പ​ള്ളി​യ​റ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ല്‍ തെ​യ്യം കഴിഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രെ പ​ത്തോ​ളം പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘം കാ​ര്‍ ത​ട​ഞ്ഞു നി​ര്‍​ത്തി മ​ര്‍​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റും അക്രമികൾ അ​ടി​ച്ചു ത​ക​ര്‍​ത്തു. അ​മ​ല്‍​രാ​ജി​ന്‍റെ മൂ​ന്ന് പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണ മാ​ല​യും ശ​ര​ത് രാ​ജി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണും അ​ക്ര​മി​ക​ള്‍ ത​ട്ടി​യെ​ടു​ത്തു.

Related posts