പുതിയതെരു: വളപട്ടണത്തെ ഓട്ടോറിക്ഷ ഡ്രൈവറുടേത് അസ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വളപട്ടണം കീരിയാട് സ്വദേശി കോട്ടവളപ്പിൽ റാഷിദാ (34) ണ് ഇന്നലെ പുതിയതെരു കോട്ടക്കുന്നിലെ പറമ്പിൽ മരിച്ച നിലയിൽ കണ്ടത്.വ്യാഴാഴ്ച രാത്രി എട്ടിന് കോട്ടക്കുന്നിലെ ഒരു വീട്ടിൽ എത്തിയ റാഷിദ് അസ്വാസ്ഥ്യം കാരണം കിടക്കുകയും പിന്നീട് മരിക്കുകയും ചെയ്തു.
ഈ സമയത്ത് വീട്ടിൽ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. മുതിർന്ന സ്ത്രീ കൂടി എത്തിയപ്പോഴാണ് റാഷിദ് മരിച്ചത് അറിയുന്നത്. ആരും അറിയാതിരിക്കാൻ ഇരുവരും ചേർന്ന് റാഷിദിന്റെ മൃതദേഹം നൂറ് മീറ്റർ ദൂരത്തേക്ക് മാറ്റുകയായിരുന്നു.
ആരോ ചെയ്തത് ആണെന്ന് വരുത്തി തീർക്കാൻ പലതും ചെയ്തതെങ്കിലും പോലീസ് എല്ലാം തിരിച്ചറിഞ്ഞു. റാഷിദിന്റെ ചെരുപ്പ് നശിപ്പിച്ച നിലയിൽ ക്വാർട്ടേർസിന്റെ പിറകിൽ നിന്നും പോലീസ് കണ്ടെടുത്തു. മൃതദേഹം പറമ്പിലൂടെ വലിച്ചിഴച്ചാണ് കൊണ്ടിട്ടത്.
മുതുകിലും ലിംഗത്തിലും കൈകളിലും കണ്ട ചോരപ്പാടുകൾ നേരത്തെ സംശയം ജനിപ്പിച്ചിരുന്നു. ആദ്യം സമ്മതിച്ചില്ലെങ്കിലും റാഷിദ് ഇടക്കിടെ വീട്ടിൽ സന്ദർശകനാണെന്ന് സ്ത്രീകൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വളപട്ടണം പോലീസ് പറഞ്ഞു.നിരവധി അസുഖങ്ങൾ റാഷിദിനെ പിടിമുറുക്കിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.