തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെയും ആദിവാസി യുവാവ് മധുവിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവച്ചു.
വിവാദ വിഷയങ്ങളില്‍ അടിയന്തര പ്രമേയം അനുവദിച്ചുവെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ചോദ്യോത്തരവേള പ്രതിപക്ഷം തടസ്സപ്പെടുത്തി. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
പതിന്നാലാം കേരള നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷ പ്രതിഷേധം ഉയർന്നത്. ഇതോടെ സഭ തുടങ്ങി പത്തു മിനിറ്റിനകം സ്പീക്കർ താല്‍ക്കാലികമായി നടപടികള്‍ നിർത്തിവച്ചു.