തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശുഹൈബ് വധത്തിൽ അടിയന്തര പ്രമേയത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ഉന്നയിച്ചത്.