ശുഹൈബിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചത് ആര് ? ശുഹൈബിനായി വെള്ളപറമ്പില്‍ കാത്തിരുന്നു; നിര്‍ദേശം ലഭിച്ചപ്പോള്‍ ആക്രമിക്കാന്‍ പുറപ്പെട്ടു; ആകാശിന്റെയും റിജിന്‍ രാജിന്റെയും മൊഴി പുറത്ത്

മ​ട്ട​ന്നൂ​ർ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​യ എ​ട​യ​ന്നൂ​രി​ലെ എ​സ്.​പി. ശു​ഹൈ​ബി (29) നെ ​ആ​ക്ര​മി​ക്കാ​ൻ സം​ഘം കാ​ത്തി​രു​ന്ന​ത് കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ള​പ​റ​മ്പി​ൽ. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടി​യ പ്ര​തി​ക​ളു​ടെ​താ​ണ് ഈ ​മൊ​ഴി.

അ​റ​സ്റ്റി​ലാ​യ തി​ല്ല​ങ്കേ​രി വ​ഞ്ഞേ​രി​യി​ലെ എം.​പി. ആ​കാ​ശ് (24), മു​ട​ക്കോ​ഴി മ​ല​യ്ക്ക് സ​മീ​പ​ത്തെ ക​രു​വ​ള്ളി​യി​ലെ റി​ജി​ൻ രാ​ജ് (24) എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ മു​മ്പാ​കെ മൊ​ഴി ന​ൽ​കി​യ​ത്. ശു​ഹൈ​ബി​ന്‍റെ കാ​ൽ​വെ​ട്ടാ​ൻ തീ​രു​മാ​നി​ച്ച സം​ഘം ശു​ഹൈ​ബ് കൊ​ല്ല​പ്പെ​ടു​ന്ന ത​ലേ​ദി​വ​സ​വും എ​ട​യ​ന്നൂ​രി​ലെ​ത്തി​യി​രു​ന്നു. ശു​ഹൈ​ബി​നെ അ​ന്വേ​ഷി​ച്ചെ​ത്തി​യ സം​ഘം ശു​ഹൈ​ബി​നൊ​പ്പം ഏ​താ​നും പേ​രെ ക​ണ്ട​തി​നാ​ൽ അ​ക്ര​മി​ക്കാ​തെ തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു​വ​ത്രെ.

പി​റ്റേ ദി​വ​സം വീ​ണ്ടും എ​ത്തി​യ അ​ക്ര​മി സം​ഘം ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​മാ​യ വെ​ള്ള​പ​റ​മ്പി​ൽ കാ​റി​ലെ​ത്തു​ക​യാ​യി​രു​ന്നു. ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ഇ​വി​ടെ ഏ​റെ നേ​രം ചി​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​ദേ​ശം ല​ഭി​ച്ചാ​ൽ പോ​കു​ന്ന​തി​നാ​ണ് വെ​ള്ള​പ​റ​മ്പി​ൽ കാ​ത്തി​രു​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി.

ശു​ഹൈ​ബ് തെ​രൂ​രി​ലെ ത​ട്ടു​ക​ട​യി​ലെ​ത്തി​യെ​ന്നു വി​വ​രം ല​ഭി​ച്ച​തോ​ടെ സം​ഘം വാ​ഗ​ണ​ർ കാ​റി​ൽ പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശു​ഹൈ​ബി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം വീ​ണ്ടും വെ​ള്ള​പ​റ​മ്പി​ലെ​ത്തി​യ അ​ക്ര​മി​ക​ൾ വാ​ഗ​ണ​ർ കാ​റി​ൽ നി​ന്നു ഇ​റ​ങ്ങി മ​റ്റേ കാ​റി​ൽ ക​യ​റി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഒ​രു വാ​ൾ വെ​ള്ള​പ​റ​മ്പി​ൽ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​വാ​ൾ പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​യു​ടെ കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്താ​ണ് സം​ഘം അ​ക്ര​മി​ക്കാ​നെ​ത്തി​യ​ത്. കാ​റി​ന്‍റെ ന​മ്പ​ർ പ്ലെ​യി​റ്റ് അ​ഴി​ച്ചു മാ​റ്റി ഫോ​ർ ര​ജി​സ്ട്രേ​ഷ​ൻ സ്റ്റി​ക്ക​ർ പ​തി​ച്ചാ​ണ് സം​ഘം അ​ക്ര​മം ന​ട​ത്താ​നെ​ത്തി​യ​ത്. ശു​ഹൈ​ബ് ത​ട്ടു​ക​ട​യി​ലു​ണ്ടെ​ന്ന വി​വ​രം അ​ക്ര​മി​ക​ൾ​ക്ക് ന​ൽ​കി​യ​വ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ് ഇ​നി പി​ടി​യി​ലാ​കാ​നു​ണ്ട്. ഇ​രു​വ​രെ​യും കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നു നാ​ല് ദി​വ​സ​ത്തേ​ക്കാ​ണ് കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്.

Related posts