ത്രിപുരയില്‍ കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുഭരണം അവസാനിപ്പിച്ച് ബിജെപി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി 45-50 സീറ്റ് നേടുമെന്നും സിപിഎമ്മിന് 9-10 സീറ്റു മാത്രമാണു ലഭിക്കുകയെന്നും ആക്സിസ് മൈ ഇന്ത്യ പറയുന്നു. ബിജെപിക്ക് 35-45 സീറ്റും സിപിഎമ്മിന് 14-23 സീറ്റുമാണു ന്യൂസ് എക്സിന്റെ പ്രവചനം. 60 സീറ്റാണു ത്രിപുരയിലുള്ളത്. അതേസമയം വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന സംശയം ത്രിപുരയില്‍ നിന്നുള്ള പിബി അംഗം വസുദേവ് സര്‍ക്കാര്‍ ഉന്നയിക്കുകയും ചെയ്തു.
നാഗാലാന്‍ഡില്‍ ബിജെപി സഖ്യം 27 മുതല്‍ 32 വരെ സീറ്റ് നേടുമെന്നു ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. എന്‍പിഎഫ് 20-25 സീറ്റു നേടുമെന്നാണു പ്രവചനം. മേഘാലയയില്‍ ബിജെപി 30 സീറ്റ് നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 20 സീറ്റു നേടുമെന്നാണു പ്രവചനം. ബിജെപി 8-12 സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് 13-17 സീറ്റ് നേടുമെന്നു ന്യൂസ് എക്സ് പ്രവചിക്കുന്നു.
എന്‍പിപി 23-27 സീറ്റ് നേടുമെന്നാണ് ന്യൂസ് എക്സിന്റെ പ്രവചനം. ത്രിപുരയില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണെന്നാണു സി-വോട്ടര്‍ പ്രവചിക്കുന്നത്. സിപിഎമ്മിന് 26-34 സീറ്റും ബിജെപിക്ക് 24-32 സീറ്റുമാണു സി-വോട്ടറിന്റെ പ്രവചനം. മേഘാലയയില്‍ കോണ്‍ഗ്രസിന് 13-19 സീറ്റും എന്‍പിപിക്ക് 17-23 സീറ്റും ബിജെപിക്ക് 4-8 സീറ്റുമാണു സി-വോട്ടര്‍ പ്രവചിക്കുന്നത്.