ഇടുക്കി മറയൂരിലെ അതിര്‍ത്തി നഗരമായ ഉദുമലപേട്ടയ്ക്ക് സമീപത്തെ ചിന്നപപ്പനൂത്ത് ഭാഗത്ത് ദമ്പതികളെ കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കളെ കാണാതായെങ്കിലും ഇവരുടെ മരണം ആത്മഹത്യയാണെന്ന് പോലീസ് ഉറപ്പിച്ചിട്ടില്ല. സംരക്ഷണ ഭിത്തിയില്ലാത്ത കനാലില്‍ കാര്‍ അബദ്ധത്തില്‍ വീണ് അപകടം സംഭവിക്കാമെന്നും പോലീസ് പറയുന്നു.
ചൊവ്വാഴ്ച്ച വൈകുന്നേരമാണ് കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ നിന്നും ജീര്‍ണ്ണിച്ച നിലയില്‍ ഉദുമലപേട്ട ഏരിപ്പാളയം സ്റ്റേറ്റ് ബാങ്ക് കോളനി സ്വദേശി ഗുരുസ്വാമിയുടെ മകന് അരുണ്‍ ശങ്കര്‍(35), ഉദുമലപേട്ട ബോഡിപെട്ടി റവനന നഗര്‍ രാമചന്ദ്രന്റെ മകള്‍ മഞ്ജുള (30) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ മാസം ഇരുപതു മുതല്‍ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഉദുമലപേട്ടയ്ക്ക് സമീപം ചിന്നപാപ്പനൂത്ത് ഭാഗത്തുള്ള പറമ്പിക്കുളം ആളിയാര്‍ പ്രോജക്റ്റ് കനാലിലെ വെള്ളത്തിലെ കാര്‍ മുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചത്.
പോലീസും ഫയര്‍ ഫോഴ്സും എത്തി കാര്‍ കനാലില്‍ നിന്നും ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി പരിശോധിച്ചപ്പോഴാണ് ഒരാഴ്ചയോളം പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഉദുമലപെട്ടയില്‍ വീല്‍ അലയ്മെന്റ് ബിസിനസ് സ്ഥപനം നടത്തുന്ന അരുണ്‍ ശങ്കറിന്റെയും ശ്രീനിവാസ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയുമായ മഞ്ജുളയും തമ്മിലുള്ള ഇരുവരുടേയും വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. ഒരേ സമുദായത്തില്‍ പെട്ടവരായിരുന്നു ഇരുവരും. വിവാഹ നിശ്ചയ ശേഷം ഇരുവരും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും അടുപ്പത്തിലുമായിരൂന്നൂ. ഇതിനിടെ അന്ധവിശ്വസത്തിന്റെ ഭാഗമായി അരുണ്ശങ്കറിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന് അരുണിനെ നിര്‍ബന്ധിക്കുകയും മഞ്ചുളയുടെ വീട്ടുകാരെ വിവാഹ ബന്ധത്തിന് താത്പര്യം ഇല്ല എന്ന് അറിയിക്കുകയും ചെയതിരുന്നു. വിവാഹ നിശ്ചയ ശേഷം പ്രണയത്തിലായ ഇവര്‍ വിവാഹത്തില്‍ നിന്നും പിന്മാറാന് തയ്യാറായിരുന്നില്ല. മഞ്്ജുളക്ക് ഒരുവര്‍ഷം മുന്‍പ് മറ്റൊരു യുവാവുമായി വിവാഹം നിശ്ചയം നടത്തിയിരുന്നു.
ചടങ്ങിന് ശേഷം യുവാവ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇതറിയുകയും മഞ്ചുളയെ വിവാഹം ചെയ്താല്‍ വീട്ടില്‍ മരണം സംഭവിക്കുമെന്ന് ജോത്സ്യന് പറഞ്ഞതിനാലുമാണ് അരുണ്‍ ശങ്കറിന്റെ വീട്ടുകാര്‍ നിശ്ചയ ശേഷം വിവാഹത്തില്‍ നിന്നും പിന്തിരിയാന് തുനിഞ്ഞത്. വിവാഹത്തില്‍ നിന്നൂം പിന്തിരിയണമെന്ന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നതിടെയാണ് ഇരുപതുി മുതല്‍ ഇരുവരെയും കാണാതായത്. 23 നു ഉദുമലപേട്ട പോലീസ് സ്റ്റേഷനില്‍ ഇരുവരുടെയും ബന്ധുക്കള്‍ പരാതി നല്കി. അന്വഷണത്തിനിടയിലാണ് മാരുതി ആള്‍ട്ടോ കാര്‍ കനാലില്‍ മുങ്ങിയ നിലയില്‍ കിടക്കുന്ന വിവരം ലഭിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ഉദുമലപേട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.