കട്ടിലില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടി രാത്രി ഉണര്‍ന്നു നോക്കുമ്പോള്‍ കട്ടിലില്‍ ഒരു യുവാവ്, ഞെട്ടിയ പെണ്‍കുട്ടി വടിയെടുത്ത് എറിഞ്ഞ് ഓടി, പത്തനംത്തിട്ടയില്‍ നടന്ന സംഭവത്തില്‍ ഞെട്ടി നാട്ടുകാരും

കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന വാര്‍ത്തകളാണ് പലദിവസങ്ങളിലും പുറത്തുവരുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും ആള്‍ക്കൂട്ട ഹത്യകളും സ്ഥിരമായിരിക്കുന്നു. ഇപ്പോഴിതാ അക്രമികള്‍ വീടിനകത്തേക്കും കടന്നുകയറിയിരിക്കുന്നു. പത്തനംത്തിട്ടയില്‍ നടന്ന ഈ സംഭവം പറയുന്നത് വീട്ടില്‍ കഴിയുന്നവര്‍ക്കും രക്ഷയില്ലെന്നാണ്. ചൊവ്വാഴ്ച്ച രാത്രിയില്‍ നടന്ന സംഭവം ഇങ്ങനെ.

കല്ലറക്കടവില്‍ ആണ് സംഭവം. സമീപത്തെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ റൂമില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയുടെ മുറിയില്‍ കയറിയ മാങ്കോട്ടു മേലേതില്‍ ഉണ്ണി (33)ആണ് പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഉണ്ണി കൊളുത്തിടാതെ കിടന്ന ജനലിനുള്ളിലൂടെ അടുക്കളവാതിലിന്റെ കുറ്റി നീക്കി അകത്ത് കടന്നു. പെണ്‍കുട്ടിയുടെ മുറിയല്‍ ചെന്ന ഇയാള്‍ കട്ടിലില്‍ ഇരുന്നു.

ഉറങ്ങുകയായിരുന്ന പെണ്‍കുട്ടി ദേഹത്താരോ സ്?പര്‍ശിക്കുന്നത് അറിഞ്ഞ് ഞെട്ടിയുണര്‍ന്ന് നിലവിളിച്ചു. അപ്പോള്‍ കൈയിലുണ്ടായിരുന്ന കമ്പുകൊണ്ട് അടിച്ചശേഷം ഇറങ്ങിയോടി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കഴിഞ്ഞ ദിവസം ഉണ്ണിയെ വീട്ടില്‍നിന്ന് പിടികൂടി. സംഭവത്തിനു പിന്നില്‍ നിഗൂഡതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related posts