കോഴിക്കോട്: എലി നശീകരണത്തിനായി 75 വാര്‍ഡുകളില്‍ സിറ്റി കോര്പറേഷന് അധികൃതര്‍ എലി വിഷം വിതരണം ചെയ്തു. മഴക്കാലം ആരംഭിക്കുന്നതിനു മുന്‍പ് എലികളെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായാണ് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എല്ലാ റസിഡന്സ്അസോസിയേഷനുകള്ക്കും എലിവിഷം വിതരണം ചെയ്തത്.
18 ഹെല്‍ത്ത് സര്‍ക്കിളുകളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ , ചെറുവണ്ണൂര്‍ – നല്ലളം, ബേപ്പൂര്‍ , എലത്തൂര്‍ എന്നിവിടങ്ങളിലെ മൂന്ന് മേഖലാ ഓഫീസുകള്‍ വഴിയാണ് കേരള വെയര്‍ ഹൗസിംഗ് കോര്‍പ്പറേഷനില്‍ നിന്നും സംഭരിച്ച എലിവിഷം വിതരണം ചെയ്തത്.
മണ്‍സൂണ്‍ ക്ലീന്‍ ഡ്രൈവിന്റെ ഭാഗമായാണ് വിതരണം .കേരള വെയര്‍ ഹൗസിംഗ് കോര്‍പറേഷനില്‍ നിന്ന് 15 ലക്ഷം രൂപയുടെ എലിവിഷമാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാങ്ങിയത്.72,000 പായ്ക്കറ്റ് എലി വിഷം എഴുപത് വാര്‍ഡുകളില്‍ വിതരണം ചെയ്തിട്ടുണ്ട്.