ക​ഷ​ണ്ടി​യു​ള്ള വ​ര​നെ ത​നി​ക്കു വേ​ണ്ട​ന്ന് വ​ധു; ക​ല്യാ​ണം ക​ഴി​ഞ്ഞി​ട്ടേ വീ​ട്ടി​ലേ​ക്കു​ള്ളെ​ന്ന് വ​ര​ൻ; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്

ഒ​രു വ​ർ​ഷം മു​ന്പാ​ണ് ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ഡോ.​ര​വി കു​മാ​റും ബീ​ഹാ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ത്താ​ൻ വീ​ട്ടു​കാ​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി വ​ര​നും ബ​ന്ധു​ക്ക​ളും ബീ​ഹാ​റി​ലെ സു​ഗൗ​ളി ഗ്രാ​മ​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ടു.​ വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നതിനാൽ വി​വാ​ഹ ദി​ന​ത്തി​ലാണ് വരനും വധുവും ആദ്യമായി നേരിട്ടു കണ്ടത്.

വി​വാ​ഹ​ത്തി​നാ​യി സ​ർ​വ്വ​സ​ന്നാ​ഹ​ങ്ങ​ളും ത​യ്യാ​റാ​ക്കി​യ വേ​ദി​യി​ൽ ഇ​രു​വ​രും എ​ത്തി. ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പാ​യി വേ​ദി​യി​ൽ വെ​ച്ച് വ​ര​ൻ ത​ന്‍റെ ത​ല​പ്പാ​വ് അ​ഴി​ച്ചു മാ​റ്റി. അ​പ്പോ​ഴാ​ണ് ത​ന്‍റെ വ​ര​ൻ ക​ഷ​ണ്ടി​യാ​ണെ​ന്ന് സ​ത്യം വ​ധു മ​ന​സി​ലാ​ക്കി​യ​ത്.

വ​ര​ന്‍റെ ത​ല ക​ണ്ട് ഞെ​ട്ടി​യ വ​ധു എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ട് വി​വാ​ഹ​ത്തി​ന് ത​നി​ക്ക് സ​മ്മ​ത​മ​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യെ​യും ബ​ന്ധു​ക്ക​ളെ​യും കാ​ര്യം പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കാ​ൻ വ​ര​ന്‍റെ ബ​ന്ധു​ക്ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും വ​ധു​വി​ന്‍റെ തീ​രു​മാ​ന​ത്തി​നു മു​ന്പി​ൽ അ​തെ​ല്ലാം പാ​ഴ്വാ​ക്കാ​യി മാ​റു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ വി​വാ​ഹ​ത്തി​നാ​യി വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​ത്തി​രി​ച്ച ര​വി​കു​മാ​ർ വെ​റും​കൈ​യ്യോ​ടെ മ​ട​ങ്ങാ​ൻ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു.​തു​ട​ർ​ന്ന് ഇ​തേ ഗ്രാ​മ​ത്തി​ൽ നി​ന്നും ത​ന്നെ മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യെ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രു ക​ർ​ഷ​ക​ന്‍റെ മ​ക​ളെ ക​ണ്ടെ​ത്തി. വി​വാ​ഹ​ത്തി​ന് അ​വ​ർ​ക്ക് എ​തി​ർ​പ്പ് ഇ​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ തീ​രു​മാ​നി​ച്ച ദി​വ​സം ത​ന്നെ ഇ​വ​രു​ടെ വി​വാ​ഹം ന​ട​ക്കു​ക​യും ചെ​യ്യ്തു. ആ​ലോ​ചി​ച്ച പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ലും താ​ൻ വി​വാ​ഹി​ത​നാ​യ​ല്ലോ എ​ന്ന സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഡോ. ​ര​വി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

Related posts