ലക്നോ: ഉത്തർപ്രദേശിൽ സർക്കാർ സമൂഹവിവാഹത്തിനു പെൺകുട്ടികൾക്ക് നൽകിയത് മുക്കുപണ്ടങ്ങൾ. യുപിയിലെ ഔരിയയിലായിരുന്നു സംഭവം. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന പദ്ധതി പ്രകാരം നടന്ന സമൂഹ വിവാഹത്തിലാണ് തട്ടപ്പ് നടന്നത്.
വെള്ളിയിൽ തീർത്ത കാൽത്തളകളും മോതിരങ്ങളും നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇവർക്ക് ലഭിച്ച ആഭരണങ്ങൾ ഇരുമ്പിന്റേതായിരുന്നു. പെൺകുട്ടികൾ ആഭരണങ്ങൾ കടയിൽ കൊടുത്തപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. ഇതു സംബന്ധിച്ച് പെൺകുട്ടികൾ ജില്ലാ മജിസ്ട്രേറ്റിനു പരാതി നൽകി.
സമൂഹ വിവാഹത്തിനു തയാറാകുന്ന പാവപ്പെട്ട കുടുംബങ്ങളിലെ ദമ്പതികൾക്ക് 35,000 രൂപ വീതം ചെലവഴിക്കുമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രഖ്യാപനം. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് സമൂഹവിവാഹത്തിൽ പങ്കെടുത്ത ദമ്പതിമാർ ആവശ്യപ്പെട്ടു.