മുംബൈ: പലിശനിരക്ക് ഉയരുന്ന സാഹചര്യത്തിൽ പല ബാങ്കുകളും നിക്ഷേപ പലിശ കൂട്ടി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പുതിയ നിരക്ക് ഇന്നലെ പ്രാബല്യത്തിലാക്കി. ഒരുകോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങളുടെ പുതിയ പലിശനിരക്ക് ശതമാനത്തിൽ (ബ്രായ്ക്കറ്റിൽ പഴയ നിരക്ക്)
ഏഴു മുതൽ 45 വരെ ദിവസം: 5.75 (5.25)
45 മുതൽ 179 വരെ ദിവസം: 6.25 (6.25)
180 മുതൽ 210 വരെ ദിവസം: 6.35 (6.25)
211 ദിവസം മുതൽ ഒരുവർഷത്തിനു താഴെ: 6.40 (6.25)
ഒരുവർഷം: 6.40 (6.25)
ഒരുവർഷം മുതൽ 455 ദിവസം വരെ: 6.40 (6.25)
455 ദിവസം മുതൽ രണ്ടുവർഷം വരെ: 6.40 (6.25)
അതിനു മുകളിൽ: 6.50 (6.00)
മുതിർന്ന പൗരന്മാർക്ക് അരശതമാനം അധികം പലിശ നല്കും.
ഒരു കോടിക്കു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശയും ഉയർത്തിയിട്ടുണ്ട്.
നിക്ഷേപ പലിശ കൂടുന്നതിനനുസരിച്ചു വായ്പ പലിശയും കൂടും. മറ്റു ബാങ്കുകളും പലിശ വർധിപ്പിക്കും.