മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ സേ​വ​ന​ത്തി​ന്‍റെ പ​ത്തു വ​ർ​ഷം പി​ന്നി​ട്ട് ഫ്ര​ണ്ട്സ് ഓ​ഫ് പേ​ഷ്യ​ന്‍റ്; ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി​രു​ന്ന കെ.​എ.​അ​മീ​ർ ആ​ശു​പ​ത്രി​യി​ൽ ക​ണ്ട നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​യാ​ണ് ഇത്തരമൊരു സംഘടനയുടെ രൂപീകരണത്തിന് പിന്നിൽ

അ​മ്പ​ല​പ്പു​ഴ: ആ​രോ​രു​മി​ല്ലാ​തെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പേ​ഷ്യ​ന്‍റ്സി​ന്‍റെ പ്ര​വ​ർ​ത്ത​നം പ​ത്തു വ​ർ​ഷം പി​ന്നി​ടു​ന്നു. ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി​രു​ന്ന കെ.​എ.​അ​മീ​ർ ആ​ശു​പ​ത്രി​യി​ൽ ക​ണ്ട നൊ​ന്പ​ര​പ്പെ​ടു​ത്തു​ന്ന കാ​ഴ്ച​യാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ൾ​ക്ക് ഇ​തി​നോ​ട​കം സാ​ന്ത്വ​ന സ്പ​ർ​ശ​മാ​യ സം​ഘ​ട​ന​ക്ക് രൂ​പം ന​ൽ​കാ​ൻ പ്ര​ചോ​ദ​ന​മാ​യ​ത്.

ആ​ശു​പ​ത്രി യി​ൽ മ​ര​ണ​പ്പെ​ട്ട ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ​ണ​മി​ല്ലാ​തെ വി​ങ്ങി​പ്പൊ​ട്ടു​ന്ന യു​വ​തി​യു​ടെ ദ​യ​നീ​യ ചി​ത്രം ഇ​പ്പോ​ഴും അ​മീ​റി​ന്‍റെ മ​ന​സ്സി​ൽ നി​ന്നും മാ​യു​ന്നി​ല്ല. പ​ത്തു വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു സം​ഭ​വം. ബ​ന്ധു​ക്ക​ൾ ആ​രു​മി​ല്ലാ​തി​രു​ന്ന യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ മൃ​ത​ദേ​ഹം സ്വ​ന്തം ആം​ബു​ല​ൻ​സി​ൽ അ​മീ​ർ നാ​ട്ടി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വൈ​ദ്യു​തി പോ​ലും ഇ​ല്ലാ​ത്ത ഒ​രു ചെ​റി​യ വീ​ടാ​യി​രു​ന്നു ആ ​കു​ടും​ബ​ത്തി​ന്േ‍​റ​ത്. ബു​ദ്ധി​മാ​ന്ദ്യം സം​ഭ​വി​ച്ച അ​ഞ്ചു വ​യ​സു​കാ​ര​നാ​യ കു​ട്ടി മാ​ത്ര​മാ​ണ് ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന​ത്. സം​സ്കാ​ര ച​ട​ങ്ങി​ന് വേ​ണ്ട സ​ഹാ​യ​ങ്ങ​ളെ​ല്ലാം ചെ​യ്ത​തി​നു ശേ​ഷം പു​ല​ർ​ച്ചെ ആ​ണ് അ​മീ​റും കൂ​ട്ട​രും തി​രി​കെ വ​ണ്ടാ​ന​ത്തെ​ത്തി​യ​ത്.

അ​ടു​ത്ത ദി​വ​സ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഒ​രു ക​ട​മു​റി​യി​ൽ ഇ​രു​ന്ന് സേ​വ​ന സ​ന്ന​ദ്ധ​രാ​യ നാ​ലു യു​വാ​ക്ക​ളെ സം​ഘ​ടി​പ്പി​ച്ച് ഫ്ര​ണ്ട്സ് ഓ​ഫ് പേ​ഷ്യ​ന്‍റ്സ് സം​ഘ​ട​ന​ക്ക് രൂ​പം ന​ൽ​കു​ന്ന​ത്. ആ​ശു​പ​ത്രി കി​ട​ക്ക​യി​ൽ ഒ​റ്റ​പ്പെ​ട്ടു പോ​യ​വ​ർ​ക്ക് ഭ​ക്ഷ​ണം, മ​രു​ന്ന്, വ​സ്ത്രം, ര​ക്ത​ദാ​നം, കൂ​ട്ടി​രു​പ്പ് തു​ട​ങ്ങി​യ​വ​യാ​ണ് സം​ഘ​ട​ന​യു​ടെ സേ​വ​ന​ങ്ങ​ൾ. ഹ​ർ​ത്താ​ൽ സ​മ​യ​ങ്ങ​ളി​ലും, ആ​ഘോ​ഷ ദി​വ​സ​ങ്ങ​ളി​ലും, എ​ല്ലാ രോ​ഗി​ക​ൾ​ക്കും ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കും.

വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് എ​ത്തു​ന്ന​വ​ർ​ക്ക് എ​ക്സ്റേ, സ്കാ​നിം​ഗ്, എം.​ആ​ർ.​ഐ, തു​ട​ങ്ങി​യ ചി​കി​ത്സാ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു കൊ​ടു​ക്കും. ഈ ​സം​ഘ​ട​ന​യു​ടെ വ​നി​താ​ക്കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​രു​മി​ല്ലാ​ത്ത സ്ത്രീ​ക​ൾ​ക്ക് വാ​ട​ക വീ​ടെ​ടു​ത്ത് രാ​പ്പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ ശി​ശ്രൂ​ഷ ന​ൽ​കു​ന്നു.

ജന്മനാ അ​ന്ധ​നാ​യ കോ​ടം​തു​രു​ത്ത് സ്വ​ദേ​ശി ഷി​ജി​ൻ എ​ന്ന യു​വാ​വി​ന് സം​ഘ​ട​ന​യു​ടെ നേ​തൃ​ത്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ്റ്റേ​ഷ​ന​റി ക​ട ഒ​രു​ക്കി ന​ൽ​കി​യി​രു​ന്നു. മ​ന്ത്രി പി .​തി​ലോ​ത്ത​മ​നാ​യി​രു​ന്നു ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. നി​ർ​ധ​ന​രും, കൂ​ലി​പ്പ​ണി​ക്കാ​രു​മാ​യ ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ത​ങ്ങ​ളു​ടെ ചെ​റി​യ വ​രു​മാ​ന​ത്തി​ൽ നി​ന്നും മി​ച്ചം പി​ടി​ച്ചാ​ണ് ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ​ണം ക​ണ്ടെ​ത്തു​ന്ന​ത്.

Related posts