ഏത് വേദനാജനകമായ അവസ്ഥയിലും വ്യാജവാര്‍ത്തകളുമായി രംഗത്തെത്തുക എന്നത് മാധ്യമങ്ങളുടെ പൊതുസ്വഭാവമായി മാറിയിരിക്കുകയാണ്. അതിന് ഏറ്റവും പുതിയ ഉദാഹരണമാണ് നടി ശ്രീദേവി മരിച്ചപ്പോള്‍ കണ്ടത്.
മരണത്തിന് പിന്നിലെ കാരണം എന്ന പേരില്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ചു കൂട്ടിയത് അടിസ്ഥാന രഹിതമായ, മരിച്ച വ്യക്തിയെ ആക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു. ശ്രീദേവിയെ സ്വസ്ഥമായി ജീവിക്കാന്‍ വിടണമെന്ന് അപേക്ഷിച്ച് കപൂര്‍ കുടുംബം തന്നെ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് നടി അമലയുടെ കുറിപ്പ് ചര്‍ച്ചയാകുന്നത്. മാധ്യമങ്ങളുടെയും പൊതു സമൂഹത്തിന്റെയും നേരേയാണ് അമലയുടെ ചോദ്യങ്ങള്‍.
അമല അക്കിനേനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..
പ്രൗഢമായി വാര്‍ധ്യക്യത്തിലേയ്ക്ക് നടന്നു നീങ്ങാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ? എന്റെ സൗന്ദര്യത്തെ കുറിച്ചോ ശരീരഭാരത്തോ കുറിച്ചോ ഒരുവാക്കുപറയാതെ വാര്‍ധക്യത്തിലെത്താന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ?
എന്റെ കണ്‍തടങ്ങളിലെ കറുപ്പ് എന്റെ കണ്ണടചില്ലുകള്‍ വരുത്തിയതാണ്. ന്റെ കാക്കപുളളികള്‍ നിത്യവും വാര്‍ധക്യത്തിന്റെ ചുളിവുകളായി മാറി കൊണ്ടിരിക്കുകയാണ്. തടിച്ചുവീര്‍ത്ത എന്റെ ശരീരത്തെ കുറിച്ച് അപകര്‍ഷതാ ബോധമില്ലാതെ, കാലാനുസൃതമല്ലാത്ത വസ്ത്രങ്ങളെ കുറിച്ച് ആകുലപ്പെടാതെ അണിഞ്ഞൊരുങ്ങുവാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ?
ആര്‍ത്തവിരാമം അടുത്ത എന്റെ ശരീരത്തെ കഴുകി വെളുപ്പിച്ച കൈത്തറി വസ്ത്രം പൊതിയുന്നു. 19 ാം വയസില്‍ ഞാന്‍ അഭിനയിച്ച പുഷ്പക വിമാനത്തിലെ എന്റെ രൂപത്തെ വിസ്മരിച്ചു കൊണ്ട് ചായം തേയ്ക്കാത്ത, മുടി മുറിച്ചു കളഞ്ഞ എന്നെ നിങ്ങള്‍ അംഗീകരിക്കുമോ? ഇല്ലെങ്കില്‍ നിങ്ങള്‍ കാണുക എന്റെ തലയിലെ വികൃതമായ മുടി മാത്രമാണ്.
അല്ലാതെ എന്റെ വിജ്ഞാനമല്ല. അത് എന്റെ ആത്മവീര്യം കെടുത്തുന്നു. ക്ഷേ ക്യാമറകള്‍ക്ക് ഒരു വ്യക്തിത്വത്തിന്റെ ആഴം കൃത്യമായി അടയാളപ്പെടുത്താന്‍ കഴിയും. ചൂടന്‍ പരദൂഷണങ്ങളെ കുറിച്ചും ഞാന്‍ ഉണ്ടാക്കുന്ന ഭക്ഷണത്തെ കുറിച്ചും ചോദിച്ച് തടസപ്പെടുത്താതെ എന്റെ അര്‍ത്ഥവത്തായ വാക്കുകള്‍ ശ്രവിക്കുവാന്‍ നിങ്ങള്‍ തയ്യാറാണോ?
ഒരു മാറ്റത്തിനായി എന്റെ ആത്മാവ് വെമ്പല്‍ കൊളളുന്നു. എന്റെ ഭൗതിക ശരീരം അന്ത്യവിശ്രമം കൊളളുന്നതിന് മുന്‍പ് എനിക്ക് ഒട്ടേറേ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ശാന്തമായി ഒരു ദിവസത്തിലൂടെയെങ്കിലും അപ്രധാനമായ ചടങ്ങുകള്‍ക്ക് പങ്കെടുക്കാതെ, കടന്നു പോകാന്‍ നിങ്ങള്‍ എന്നെ അനുവദിക്കുമോ? സുപ്രധാനമായ പല കാര്യങ്ങളും ചെയ്തു തീര്‍ക്കാനുളള എന്റെ ജീവിതം നിങ്ങള്‍ക്ക് പ്രിയപ്പെട്ട പല മേളകളിലും പങ്കെടുത്ത് പാഴായി പോകുന്നു.
നിങ്ങളുടെ ബോക്സ് ഓഫിസ് ഭ്രാന്തുകളില്‍ നിന്നും ടിആര്‍പി യുദ്ധങ്ങളില്‍ നിന്നും പേജ് ത്രീയില്‍ നിന്നും ലൈക്കില്‍ നിന്നും കമന്റില്‍ നിന്നും അപകടരമായ മറ്റു കെണികളില്‍ നിന്നും എന്നെ ഒന്നു മോചിപ്പിക്കൂ…നിങ്ങള്‍ എന്നെ സമയത്തില്‍, പ്രശസ്തിയുടെ കൂട്ടില്‍ തളച്ചിടുന്നു. പക്ഷേ എന്റെ ആത്മാവ് സ്വതന്ത്രമാണ്.
എന്നെ ജീവിക്കാന്‍ അനുവദിക്കു.. നുഷ്യരുമായും പ്രപഞ്ചവുമായി സംവദിക്കാന്‍ നിങ്ങള്‍ എനിക്ക് ഒരു ജീവിതെ തരൂ. സ്വകാര്യത തരൂ. മണ്‍മറഞ്ഞു പോയവരെ ബഹുമാനിച്ചു കൊണ്ട്, സത്യസന്ധമായും കരുണാര്‍ദ്രമായും പ്രവര്‍ത്തിക്കാന്‍ ദയവ് ചെയ്ത് എന്നെ അനുവദിക്കൂ…