ആത്മസമർപ്പണമായി പൊങ്കാല; ആ​റ്റു​കാ​ൽ ഭ​ഗ​വ​തി​ക്ക്  പൊ​ങ്കാ​ല​യി​ടാ​ൻ   എത്തിയത്  ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ

വൈ.​എ​സ്. ജ​യ​കു​മാ​ർ
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ പൊ​ങ്കാ​ല​യി​ട്ട​തോ​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​രം പൊ​ങ്കാ​ല​ക്ക​ള​മാ​യി​മാ​റി. ക്ഷേ​ത്ര​മു​റ്റ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ൽ തീ​തെ​ളി​ച്ച​താ​യി അ​റി​യി​ച്ച് ചെ​ണ്ട​മേ​ളം ഉ​യ​ർ​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് തീ​പ​ക​ർ​ന്നു.

ക്ഷേ​ത്രം സ്ഥി​തി ചെ​യ്യു​ന്ന ആ​റ്റു​കാ​ലും ചു​റ്റു​പാ​ടു​ക​ളും കി​ഴ​ക്കേ​കോ​ട്ട, ത​ന്പാ​നൂ​ർ പ്ര​ദേ​ശ​ങ്ങ​ളും പി​ന്നി​ട്ട് പാ​ള​യം, പ​ട്ടം, കേ​ശ​വ​ദാ​സ​പു​രം, നാ​ലാ​ഞ്ചി​റ ഭാ​ഗ​ത്തോ​ള​വും വെ​ള്ള​യ​ന്പ​ലം പേ​രൂ​ർ​ക്ക​ട​യി​ലേ​ക്കും പൊ​ങ്കാ​ല ക​ല​ങ്ങ​ൾ നി​ര​ന്നു. ബൈ​പ്പാ​സി​ൽ തി​രു​വ​ല്ല മു​ത​ൽ ആ​ക്കു​ളം​വ​രേ​യും ക​ല​ങ്ങ​ൾ നി​ര​ന്നുരാ​വി​ലെ 9.45-ന് ​ശു​ദ്ധ​പു​ണ്യാ​ഹം ത​ളി​ച്ച​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ​ക്കു തു​ട​ക്ക​മാ​യ​ത്.
ക്ഷേ​ത്ര​മു​റ്റ​ത്ത് ക​ണ്ണ​കീ​ച​രി​തം പാ​ടി​യ തോ​റ്റം പാ​ട്ടു​കാ​ർ ചി​ല​പ്പ​തി​കാ​ര​ത്തി​ൽ പാ​ണ്ഡ്യ​രാ​ജാ​വി​നെ ക​ണ്ണ​കി വ​ധി​ച്ച ഭാ​ഗം പാ​ടി​ത്തീ​ർ​ന്ന​ന്പോ​ൾ ക്ഷേ​ത്ര ത​ന്ത്രി തെ​ക്കേ​ട​ത്തു പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ദീ​പം പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി വാ​മ​ന​ൻ ന​ന്പൂ​തി​രി​ക്ക് കൈ​മാ​റി.

മേ​ൽ​ശാ​ന്തി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള നി​വേ​ദ്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന മ​ട​പ്പ​ള്ളി​യി​ലെ പൊ​ങ്കാ​ല അ​ടു​പ്പി​ൽ തീ​പ​ക​ർ​ന്നു. അ​തി​നു​ശേ​ഷം ദീ​പം സ​ഹ​മേ​ൽ​ശാ​ന്തി​ക്കു കൈ​മാ​റി. സ​ഹ​മേ​ൽ​ശാ​ന്തി വ​ലി​യ തി​ട​പ്പ​ള്ളി​യി​ലും ക്ഷേ​ത്ര​മു​റ്റ​ത്തെ പ​ണ്ടാ​ര അ​ടു​പ്പി​ലും തീ​ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. പൊ​ങ്കാ​ല​യ്ക്കു പു​റ​മേ തെ​ര​ളി, മ​ണ്ട​പ്പു​റ്റ് തു​ട​ങ്ങി​യ​വ​യും ഭ​ക്ത​ർ ഒ​രു​ക്കി.ഉ​ച്ച​യ്ക്ക് 2.30-നാ​ണ് പൊ​ങ്കാ​ല നി​വേ​ദി​ക്കും.


ക്ഷേ​ത്ര​ത്തി​ൽ നി​ന്നു നി​യോ​ഗി​ച്ചി​ട്ടു​ള്ള 55 സ​ഹ​പൂ​ജാ​രി​മാ​ർ പു​ണ്യാ​ഹം ത​ളി​ക്കു​ന്പോ​ൾ ആ​കാ​ശ​ത്തു നി​ന്ന് പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തും.രാ​ത്രി 7.45-ന് ​ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ വ്ര​ത​മെ​ടു​ത്തു ക​ഴി​യു​ന്ന ബാ​ലന്മാ​ർ​ക്ക് ചൂ​ര​ൽ കു​ത്താ​നാ​രം​ഭി​ക്കും. രാ​ത്രി ഭ​ഗ​വ​തി​യു​ടെ തി​ട​ന്പു​മാ​യി പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ള​ത്ത് ആ​രം​ഭി​ക്കും.

പ​റ​യെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി മ​ണ​ക്കാ​ട് ശ്രീ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ശേ​ഷം മ​ട​ക്ക​യാ​ത്ര തു​ട​ങ്ങും.പു​റ​ത്തേ​ക്കെ​ഴു​ന്ന​ള്ളി​പ്പി​ന് മു​ത്തു​ക്കു​ട​ക​ൾ, ആ​ല​വ​ട്ടം, വെ​ഞ്ചാ​മ​രം, സാ​യു​ധ പോ​ലീ​സ്, ഫ്ളോ​ട്ടു​ക​ൾ തു​ട​ങ്ങി​യ​വ അ​ക​ന്പ​ടി സേ​വി​ക്കും. പ​ല്ല​ശ​ന ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ പ​ഞ്ച​വാ​ദ്യം ഉ​ണ്ടാ​യി​രി​ക്കും.

ഇ​ന്നു പു​ല​ർ​ച്ചെ മു​ത​ൽ ബാ​ലി​ക​മാ​രു​ടെ നേ​ർ​ച്ച​യാ​യ താ​ല​പ്പൊ​ലി ആ​രം​ഭി​ച്ചു. വൈ​കു​ന്നേ​രം​വ​രെ താ​ല​പ്പൊ​ലി വ​ര​വ് തു​ട​രും. നാ​ളെ രാ​ത്രി ഒ​ന്പ​തി​ന് കാ​പ്പ​ഴി​ക്കും. രാ​ത്രി 12.30-ന് ​കു​രു​തി​യോ​ടെ ഉ​ത്സ​വം സ​മാ​പി​ക്കും.പൊ​ങ്കാ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന​ലെ മു​ത​ലേ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ത്രി ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. രാ​വി​ലെ മു​ത​ൽ നൂ​റു​ക​ണ​ക്കി​ന് സ്ഥ​ല​ങ്ങ​ളി​ൽ രാ​വി​ലെ​യും ഉ​ച്ച​യ്ക്കും അ​ന്ന​ദാ​ന​വും ന​ട​ന്നു.

Related posts