തിരുവനന്തപുരം:വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് സ്ത്രീകൾക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ആറ്റുകാല്‍ പൊങ്കാലയര്‍പ്പിക്കാന്‍ വന്നവർക്കാണ് പരിക്കേറ്റത്. വേളി ഭാഗത്തുവച്ച് സ്കൂട്ടറില്‍ നിന്നു തെന്നിവീണ് വര്‍ക്കല സ്വദേശികളായ രാജി, ബിന്ദു എന്നിവര്‍ക്കു പരിക്കേറ്റു. കേശവദാസപുരം സ്വദേശിയായ ഗീതയ്ക്ക് ഇതേഭാഗത്തുവച്ച് അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റു. മൂവരെയും തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കാനെത്തിയ സ്ത്രീകളുടെ മാല കവര്‍ന്നു. വെഞ്ഞാറമൂട് സ്വദേശി രമ, കണ്ണൂര്‍ സ്വദേശി മനോറാണി എന്നിവരുടെ 2 പവന് വീതം വരുന്ന സ്വര്‍ണ്ണമാലകളാണ് കവര്‍ന്നത്.
ഇന്നു രാവിലെ പൊങ്കാലച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മാല കവര്‍ച്ചയുണ്ടായത്. പഴവങ്ങാടിയില്നിന്നാണ് രമയുടെ മാല കവര്‍ന്നത്. പുത്തരിക്കണ്ടം മൈതാനത്ത് പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് മനോറാണിയുടെ മാല നഷ്ടമായത്. ഫോര്‍ട്ട്പോലീസ് കേസെടുത്തു.