മുളങ്കുന്നത്തകാവ്: മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിശോധിക്കാൻ സീനിയർ ഡോകടർമാർ ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു.അപകടങ്ങളിൽ പെട്ട് വരുന്നവർക്ക് ഇതു മൂലം ക്യത്യ സമയത്ത് ചികിത്സ ലഭിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
അത്യാഹിത വിഭാഗത്തിൽ എല്ലാ വിഭാഗം രോഗങ്ങളും പരിശോധിക്കാൻ ആവശ്യമായ മെഡിക്കൽ ഓഫിസർമാരെ നിയോഗിച്ചിട്ടുണ്ട് പ്രധാനമായി മെഡിസിൻ,അസ്ഥിരോഗം,സർജറി, കണ്ണ്, ഇൻഎൻടി, ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി എന്നിവയ്ക്കായാണ് മുഴുവൻ സമയം ഡ്യൂട്ടി മെഡിക്കൽ ഓഫിസർമാരായ സീനിയർ ഡോകടർമാരെ നിയോഗിച്ചിട്ടുള്ളത്.
എന്നാൽ പലപ്പോഴും ഇവർ അത്യാഹിത വിഭാഗത്തിൽ ഉണ്ടാകാറില്ലെന്നാണ് പരാതി. അതുകൊണ്ടു തന്നെ രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കാത്ത അവസഥയാണ്. ഇവരുടെ അഭാവത്തിൽ രണ്ട് മാസത്തെ പരിശിലനത്തിനെ എത്തുന്ന പിജി വിദ്യാർഥികളും ഹൗസ് സർജന്മാരുമാണ് രോഗികളെ പരിശോധിക്കുന്നത്. ഇവർക്ക് പലർക്കും കൃത്യമായ രോഗികളുടെ രോഗങ്ങൾ കണ്ടെത്തുന്നും മരുന്നുകൾ ചെയ്യുവാൻ സാധിക്കാറില്ല.
കൂടെയുള്ള രോഗികളുടെ ബന്ധുക്കൾ ഇക്കാര്യം ചൂണ്ടികാട്ടിയൽ അവരെ പോലീസുകാരെ ഉപയോഗിച്ച് ഭയപ്പെടുത്തുകയോ, അത്യാഹിത വിഭാഗത്തിൽ നിന്നും ബല മായി ഒഴിപ്പിക്കുകയോ, രോഗിയെ ഡിസ്ചാർജ്ജ് ചെയ്യിക്കുകയോ ആണ് പതിവ്. രോഗിയുടെ ചികിത്സ നിഷേധിക്കുന്നത് മൂലം രോഗികളുടെ കൂടെയുള്ളവർ സംയമനം പാലിക്കുകയാണ്.
മുതിർന്ന ഡോകടർമാർ ജോലി സമയത്ത് പഞ്ചിംഗ് ചെയ്തതിനുശേഷം വീട്ടിൽ പോകുകയോ കാന്റീൻ, ലൈബ്രറികൾ, കംപ്യൂട്ടർ എന്നിവയക്ക് മുന്നിൽ പോയി ഇരിക്കുകയാണ്. അടുത്ത പഞ്ചിംഗിനുവേണ്ടിയാണ് ഇവർ തിരികെ വരുന്നത് അതു വരെ രോഗികെള പരിശോധിക്കുന്നത് വിദ്യാർഥികളും, ഹൗസ് സർജന്മാരുമാണ് ഇവർക്കാണങ്കിൽ വീര്യം കൂടിയ മരുന്നുകൾ നിശ്ചയിക്കാൻ അധികാരം ഇല്ല.
മരുന്ന് ഉപയോഗിച്ച് ഏതെങ്കിലും തരത്തിൽ രോഗിയക്ക് ബുദ്ധിമുട്ട് ഉണ്ടായൽ അതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ സീനിയർ ഡ്യൂട്ടി ഡോകടർമാർ തയാറാകില്ല. സീനിയർ ഡോകടർമാർ എവിടെയെന്ന് ചോദിച്ചാൽ ഓപ്പറേഷൻ തിയേറ്റിലേക്കെന്നോ, വാർഡിലേക്കോ പോയെന്ന സ്ഥിരം പല്ലവിയാണ് കേൾക്കുക.
കഴിഞ്ഞ ദിവസം കുഴഞ്ഞ വീണ് തലച്ചോറിൽ രക്തം കെട്ടി ഗുരതരാവസ്ഥയിൽ സ്വാകാര്യ ആശുപത്രിയിൽ നിന്നും അടിയന്തര വിദഗ്ധ ചികിത്സയക്ക് മെഡിക്കൽ കോളജ് അത്യഹിത വിഭാഗത്തിൽ എത്തിച്ച യുവാവിനെ തിരക്കുമൂലം ഹൗസ് സർജന്മാർക്ക് പരിശോധിക്കാൻ സാധിച്ചില്ല. പിന്നീട് കൂടെയുള്ളവർ ബഹളം വച്ചപ്പോൾ സ്കാൻ, എക്സ്റേ തുടങ്ങിയ പരിശോധനകൾക്ക് നിർദേശിക്കുകയായിരുന്നു.
എന്നാൽ സ്വാകര്യ ആശുപത്രിയിൽ ഇതെല്ലാം പരിശോധിച്ചതിന്റെ രേഖകൾ പരിശോധിക്കാൻ ജൂനിയർ ഡോകടർ ആദ്യം തയാറായില്ലെന്നും പറയുന്നു. പിന്നീട് രോഗിയുടെ ഭാര്യ കരഞ്ഞ് ബഹളം വച്ചതിനെ തുടർന്നാണ് ഇവർ മറ്റു പരിശോധനയ്ക്കു കാരണമായത്. ആശുപത്രി അത്യാഹിത വിഭാഗത്തിൽ മുഴുവൻ സമയവും വിദഗ്ധരായ സീനിയർ ഡോകടർമാരുടെ സേവനം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട് .