കോഴിക്കോട്: ദേശീയവോളിയില്‍ കിരീടം നേടിയ കേരള വോളിബോൾ ടീമംഗം രതീഷിന് ജോലി നല്കുന്ന കാര്യം സര്‍ക്കാര്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്. ഇത്രയും കാലം അദ്ദേഹത്തിന് ജോലി ലഭിക്കാതെ പോയത് ദൗര്‍ഭാഗ്യകരമായെന്നു മന്ത്രി പറഞ്ഞു.
ജേതാക്കളായ ടീമിനെ മന്ത്രി അഭിനന്ദിച്ചു. ഇന്നലെ രാവിലെ പരിശീലകന് നാസറിനൊപ്പമാണു രതീഷ് മന്ത്രിയെ കണ്ടു ജോലി ആവശ്യം ഉന്നയിച്ചത്. കസ്റ്റംസില്‍ ഗസ്റ്റ് പ്ലെയറായ രതീഷിന് ഭാര്യയുടെ വരുമാനം മാത്രമാണ് ആശ്രയം.
2005 മുതൽ എട്ട് വര്‍ഷം സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ് കളിച്ച രതീഷ് ലിബറോ പൊസിഷനിലാണ് കളിക്കുന്നത്. ഫെഡറേഷന് കപ്പ് ടീമിലും കളിച്ചിട്ടുണ്ട്. കോഴിക്കോട് മൂലാട് സ്വദേശിയാണ്.