ഇന്ത്യയിലെ ഡിജിറ്റൽ വാലറ്റ് ഉപയോക്താക്കളുടെ കലിപ്പ് തീരണില്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപേക്ഷിക്കുകയാണെന്ന ഭീഷണിയിലാണ് ഉപയോക്താക്കളിൽ പലരും. ഫെബ്രുവരിയിലെ അവസാന ദിവസത്തിനു മുകളിൽ ഡിജിറ്റൽ വാലറ്റുകളിൽ കെവൈസി വിവരങ്ങൾ നല്‍കണമെന്നായിരുന്നു റിസർവ് ബാങ്കിന്റെ നിർദേശം.
അത് പാലിക്കാത്തവർക്കാണ് ഈ മാസം ഒന്നു മുതൽ തങ്ങളുടെ വാലറ്റുകൾ ഉപയോഗിക്കാൻ കഴിയാതെവന്നത്. പേടിഎം, മൊബിക്വിക്ക്, ഒല മണി, ഫ്രീ ചാർജ് തുടങ്ങി പ്രമുഖ ഡിജിറ്റൽ പേമെന്റ് അഥവാ പ്രീപെയ്ഡ് വാലറ്റുകളിലെല്ലാം കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങൾ നല്‍കാത്തവർക്ക് ഉപയോഗിക്കാനുള്ള അനുമതിയില്ല.
റിസേർച്ചർമാരുടെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് ഡിജിറ്റൽ പേമെന്റ് സംവിധാനം ഉപയോഗിക്കുന്നവരിൽ പത്തിൽ എട്ടു പേരും കെവൈസി വിവരങ്ങൾ നല്‍കിയിട്ടില്ല.
ഏതാനും മാസങ്ങളായി രാജ്യത്തെ ഡിജിറ്റൽ പേമെന്റ് ഇടപാടുകളുടെ മൂല്യവും എണ്ണവും ഏറിവരുന്ന പ്രവണതയായിരുന്നു. 2017 ഡിസംബറിൽ 12,568 കോടി രൂപയുടെ ഇടപാടുകൾ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിലൂടെ നടന്നിട്ടുണ്ട്.
അതേസമയം, കെവൈസി വിവരങ്ങൾ നല്കിയാൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന നിയമം മാറിയില്ലെങ്കിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നാണ് ഉപയോക്താക്കളുടെ ഭീഷണി. റിസർവ് ബാങ്കിന്റെ നിബന്ധന വന്നതോടുകൂടി ഡിജിറ്റൽ പേമെന്റ് മേഖല താറുമാറായി എന്ന് മൊബിക്വിക്ക് സിഇഒ ബിപിൻ പ്രീത് സിംഗ് പറഞ്ഞു.
ഐബി