ബോളിവുഡിന്റെ സ്വപ്നസുന്ദരി ശ്രീദേവിയുടെ ജീവിതം ഇനി അഭ്രപാളിയില്‍. ഇന്ത്യയുടെ എക്കാലത്തെയും പ്രിയ നടി ശ്രീദേവിയുടെ ജീവിതം സിനിമയാക്കാന്‍ രാംഗോപാല്‍ വര്‍മ ഒരുങ്ങുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാം ഗോപാല്‍ വര്‍മയോട് അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചു കഴിഞ്ഞു.
എന്നാല്‍ ആരാവും ശ്രീദേവിയെ അവതരിപ്പിക്കുകയെന്ന കാര്യത്തില്‍ സൂചനയൊന്നും ലഭിച്ചിട്ടില്ല. വിവാദങ്ങളുടെ തോഴനായ വര്‍മ ശ്രീദേവിയുടെ ജീവിതം സിനിമയാക്കുമ്പോള്‍ പുതിയ വിവാദം എന്തെന്നായിരിക്കും പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.